ചെറുകിടക്കാര്‍ക്ക് 'സുഗം' റിട്ടേണ്‍

Posted on: 05 Sep 2011
'സുഗം' എന്നാണോ 'സുഖം' എന്നാണോ ഈ പുതിയ റിട്ടേണ്‍ ഫോമിനെ വിളിക്കേണ്ടതെന്നറിയില്ല. ഇംഗ്ലീഷില്‍ SUGAM എന്നാണ്, ഐടിആര്‍ 4എസ് എന്ന ഈ പുതിയ റിട്ടേണ്‍ ഫോമിനു നല്‍കിയിരിക്കുന്ന പേര്. വളരെ ലളിതമായ ഒരു ഫോം ആകയാല്‍ 'സുഖം' എന്നു നമുക്കു വിളിക്കാമെന്നു തോന്നുന്നു.

ജൂലായ് 31 എന്ന അവസാന തിയതി കഴിഞ്ഞുപോയി എങ്കിലും 31-3-2012 വരെ പിഴകൂടാതെ ഇനിയും റിട്ടേണ്‍ സമര്‍പ്പിക്കാവുന്നതാണ്. 60 ലക്ഷം രൂപയില്‍ താഴെ വിറ്റുവരവുള്ള ഒരു വ്യക്തിക്ക് കണക്കും ഓഡിറ്റും ഒന്നുമില്ലാതെ തന്നെ 'സുഖം' റിട്ടേണ്‍ സമര്‍പ്പിച്ച് 'സുഖ'മായിരിക്കാം. ഒരു ഉദാഹരണം.

65 വയസ്സു തികയാത്ത പുരുഷന്‍. പലചരക്കുകടയിലെ മൊത്തം വിറ്റുവരവ് 55,40,000 രൂപ. ഭവനവായ്പാ പലിശ 35400 രൂപ. എല്‍ഐസി പ്രീമിയം 50,000 രൂപ. ഭവനവായ്പ മുതല്‍ തിരിച്ചടച്ചത് 23000 രൂപ. മെഡിക്കല്‍ ഇന്‍ഷുറന്‍സ് പ്രീമിയം 3540 രൂപ. നികുതിയും പലിശയും കണക്കാക്കാം.download pdf

മൊത്തം വിറ്റുവരവിന്റെ 8%ല്‍താഴെ മാത്രമേ ലാഭമുള്ളു എന്നാണെങ്കില്‍, വിശദമായ കണക്കുകള്‍ സൂക്ഷിക്കുകയും വകുപ്പ് 44 എബി പ്രകാരം ഓഡിറ്റ് നടത്തി ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ റിപ്പോര്‍ട്ട് വാങ്ങി സൂക്ഷിക്കുകയും വേണം. അങ്ങനെയുള്ള കേസില്‍ റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതിനുള്ള അവസാന തിയതി 30-9-2011 ആണെന്നുള്ളതും ശ്രദ്ധിക്കുക.

Tags: Sugam income tax return for small businessmen
»  News in this Section