പോസ്റ്റ് ഓഫീസ് സമ്പാദ്യത്തിന് നികുതി

Posted on: 02 Nov 2011പോസ്റ്റ് ഓഫീസ് സേവിങ്‌സ് ബാങ്ക് അക്കൗണ്ടില്‍ വരവുവയ്ക്കുന്ന പലിശയ്ക്ക് നേരത്തെ പൂര്‍ണ നികുതി ഒഴിവുണ്ടായിരുന്നു. കേന്ദ്ര പ്രത്യക്ഷനികുതി ബോര്‍ഡിന്റെ 9-6-1989ലെ നോട്ടിഫിക്കേഷന്‍ നമ്പര്‍ ജിഎസ്ആര്‍ 607 (ഇ) പ്രകാരമാണ് ഈ ഒഴിവ് നല്‍കിയിരുന്നത്. എന്നാല്‍, ബോര്‍ഡിന്റെ 3-6-2011ലെ നോട്ടിഫിക്കേഷന്‍ നമ്പര്‍ 32/2011[F.No.173/13/2011-Ita.I] /S.O.1296(E) പ്രകാരം ഈ നികുതിയൊഴിവ് ഇപ്പോള്‍ 3500 രൂപയായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. ജോയിന്റ് അക്കൗണ്ടെങ്കില്‍ പരിധി 7000 രൂപയുമാണ്.

ഉദാഹരണമായി, 5000 രൂപ പോസ്റ്റ് ഓഫീസ് സേവിങ്‌സ് ബാങ്ക് അക്കൗണ്ടില്‍നിന്നും പലിശവരുമാനമുള്ള ഒരു വ്യക്തി 1500 രൂപ (5000-3500) നികുതി വിധേയ വരുമാനത്തില്‍ ഉള്‍പ്പെടുത്തണം.

പോസ്റ്റ് ഓഫീസ് പ്രതിമാസവരുമാന പദ്ധതി, സീനിയര്‍ സിറ്റിസണ്‍ ഡെപോസിറ്റ് സ്‌കീം, റെക്കറിങ് ഡെപോസിറ്റ്്, ടേം ഡെപോസിറ്റുകള്‍ എന്നിവയില്‍നിന്നുള്ള പലിശയ്ക്ക് യാതൊരു ഒഴിവും ഇല്ല എന്നത് പ്രത്യേകം ശ്രദ്ധിക്കുക.

Tags: Post office deposits come under tax net
»  News in this Section