ബാങ്ക്‌പലിശയില്‍നിന്നും ടിഡിഎസ് പിടിക്കാതിരിക്കാന്‍

Posted on: 05 Dec 2011? ബാങ്ക്പലിശയില്‍നിന്നും ടിഡിഎസ് പിടിക്കാതിരിക്കാനായി സമര്‍പ്പിക്കേണ്ടതായ ഫോം നമ്പര്‍ 15ജി അഥവാ 15എച്ച് സമര്‍പ്പിക്കുമ്പോള്‍ ബാങ്ക് അധികൃതരും നിക്ഷേപകരും ശ്രദ്ധിക്കേണ്ടതായ കാര്യങ്ങള്‍ എന്തൊക്കെയാണ്. പള്ളികള്‍, ക്ഷേത്രങ്ങള്‍, ധര്‍മസ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ലഭിക്കുന്ന പലിശയില്‍നിന്നും ടിഡിഎസ് പിടിക്കാതിരിക്കണമെങ്കില്‍ എന്തുചെയ്യണം.
-കെ.കെ. രാധാകൃഷ്ണന്‍ പയ്യന്നൂര്‍


ഫോം നമ്പര്‍ 15ജി 65 വയസ്സില്‍താഴെയുള്ള വ്യക്തികള്‍ക്കും ഹിന്ദു അവിഭക്ത കുടുംബങ്ങള്‍ക്കുംമാത്രമാണ് സമര്‍പ്പിക്കാന്‍ അവകാശമുള്ളത്. 65 വയസ്സുതികഞ്ഞവര്‍ സമര്‍പ്പിക്കേണ്ടത് ഫോം നമ്പര്‍ 15എച്ച് ആണ്.

സാമ്പത്തികവര്‍ഷത്തില്‍ നികുതിബാധ്യത വന്നുചേരുമെന്നുള്ളവര്‍ ഈ ഫോമുകള്‍ സമര്‍പ്പിക്കരുത്. 10,000 രൂപയില്‍ കൂടുതല്‍ ബാങ്ക്പലിശ വരുമാനം പ്രതീക്ഷിക്കുന്നവര്‍ വര്‍ഷാരംഭത്തില്‍ത്തന്നെ ഈ ഫോം സമര്‍പ്പിക്കാന്‍ ശ്രദ്ധിക്കുക.

കത്തില്‍ പറഞ്ഞിരിക്കുന്ന മറ്റു സ്ഥാപനങ്ങള്‍ക്ക് ഈ ഫോമുകള്‍ സമര്‍പ്പിക്കാന്‍ അനുവാദമില്ല. ഈ സ്ഥാപനങ്ങള്‍ ആദായനികുതി നിയമത്തിലെ വകുപ്പ് 12എ എ പ്രകാരം ആദായനികുതി കമ്മീഷണറുടെ അംഗീകാരം നേടിയിരിക്കണം; ഈ അംഗീകാരമുള്ള സ്ഥാപനങ്ങള്‍ക്ക് വ്യവസ്ഥകള്‍ക്കുവിധേയമായി ആദായനികുതിയില്‍നിന്നും ഒഴിവ് ലഭിക്കും. ഇങ്ങനെ രജിസ്റ്റേര്‍ഡായിട്ടുള്ള സ്ഥാപനങ്ങള്‍ക്ക് ടിഡിഎസില്‍നിന്നും ഒഴിവ് ലഭിക്കണമെങ്കില്‍ ബന്ധപ്പെട്ട ആദായനികുതി ഓഫീസറില്‍നിന്നും വകുപ്പ് 197 പ്രകാരമുള്ള ഒരു സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍മാത്രമേ ടിഡിഎസില്‍നിന്നും ഒഴിവ് ലഭിക്കുകയുള്ളു.

Tags: How to avoid TDS on Bank Interest
»  News in this Section