കൂടുതല്‍ ആദായനികുതി ഇളവിന് സാധ്യത

Posted on: 24 Jan 2013ന്യൂഡല്‍ഹി: നികുതിദായകരുടെ ഇടയില്‍ കൂടുതല്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ ആദായനികുതി ഘടനയില്‍ മാറ്റം വരാന്‍ സാധ്യത. വരുന്ന ബജറ്റില്‍ ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാവും. ആദായ നികുതി നിയമത്തിലെ 80 സി വകുപ്പ് പ്രകാരം ലഭിക്കുന്ന നികുതി ഇളവിന്റെ പരിധി ഉയര്‍ത്താനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ആദായ നികുതി ഇളവ് ലഭിക്കാന്‍ നിലവില്‍ ഒരു ലക്ഷം രൂപ വരെയുള്ള നിക്ഷേപം നടത്താന്‍ അവസരമുണ്ട്. ഇത് 1.50 ലക്ഷമെങ്കിലുമാക്കാനാണ് ആലോചിക്കുന്നത്.

പബ്ലിക് പ്രോവിഡന്റ് ഫണ്ട്, ഇന്‍ഷുറന്‍സ് പ്രീമിയം എന്നിവയ്ക്ക് 80 സി വകുപ്പ് പ്രകാരം നികുതി ഇളവ് ലഭിക്കുന്നുണ്ട്. ഈ വകുപ്പില്‍ കൂടുതല്‍ നിക്ഷേപ മാര്‍ഗ്ഗങ്ങള്‍ കൊണ്ടുവരാനുള്ള സാധ്യതയുമുണ്ട്. മ്യൂച്വല്‍ ഫണ്ട്, ഓഹരി എന്നീ മേഖലകളില്‍ പൊതുജനങ്ങളുടെ പങ്കാളിത്തം ഉയര്‍ത്തുകകൂടി ലക്ഷ്യംവെച്ചായിരിക്കും ഇത്. മ്യൂച്വല്‍ ഫണ്ടുകളുടെ പെന്‍ഷന്‍ ഉത്പന്നങ്ങള്‍ക്ക് ഇത്തരത്തില്‍ നികുതി ഇളവ് ലഭിച്ചേക്കും.

രാജീവ് ഗാന്ധി ഇക്വിറ്റി സേവിങ്‌സ് സ്‌കീമിനെ 80 സിയില്‍ ഉള്‍പ്പെടുത്താനും പദ്ധതിയുണ്ട്. നിലവിലുള്ള നിക്ഷേപകര്‍ക്കും ഇതിന്റെ പ്രയോജനം ലഭ്യമാക്കും. നിലവില്‍ ആദ്യമായി ഓഹരിയില്‍ നിക്ഷേപിക്കുന്നവര്‍ക്ക് മാത്രമേ ഈ പദ്ധതിപ്രകാരം നികുതി ഇളവ് ലഭിക്കുകയുള്ളൂ. 50,000 രൂപ വരെയാണ് ഈ പദ്ധതിയില്‍ നിക്ഷേപിക്കാന്‍ അവസരമുള്ളത്. ഇത് ഒരു ലക്ഷമാക്കി ഉയര്‍ത്തിയേക്കും.

കോര്‍പ്പറേറ്റ്, ഇന്‍ഫ്രാസ്ട്രക്ചര്‍ ബോണ്ടുകളെ ദീര്‍ഘകാല മൂലധന നേട്ട നികുതിയില്‍ നിന്ന് ഒഴിവാക്കാനും പദ്ധതിയുണ്ട്.

Tags: FM may raise Rs 1 lakh income tax rebate limit
»  News in this Section