ലാറാ ദത്തയുടെ പാദരക്ഷകള്‍ വരുന്നു

Posted on: 18 Dec 2011



ബോളീവുഡില്‍ വലിയ ബ്ലോക്ബസ്റ്ററുകളൊന്നും സമ്മാനിക്കാനായില്ലെങ്കിലും ലാറാ ദത്തയെ സിനിമാപ്രേമികള്‍ക്ക് ഏറെ ഇഷ്ടമാണ്. മുന്‍ വിശ്വ സുന്ദരി കൂടിയായ ലാറ ബിസിനസ്സിലും ഒരു കൈ നോക്കാനുള്ള ശ്രമത്തിലാണ്. ഡിസൈനര്‍ പാദരക്ഷകളുടെ വിപണന രംഗത്തേക്ക് ഇറങ്ങാനുള്ള തയ്യാറെടുപ്പിലാണ് ഈ 33കാരി.

സ്ത്രീകള്‍ക്കായുള്ള ആഢംബര പാദരക്ഷകളാണ് സ്വന്തം ബ്രാന്‍ഡില്‍ നിര്‍മിച്ച് വിതരണം ചെയ്യാനൊരുങ്ങുന്നത്. ഫോര്‍മല്‍ വെയറിന് പുറമെ സ്‌പോര്‍ട്‌സ് ഷൂ, സാന്‍ഡല്‍സ് എന്നിവയും ലാറാ ദത്തയുടെ ഷൂ കമ്പനി വിപണിയിലെത്തിക്കും.

ഭര്‍ത്താവും പ്രമുഖ ടെന്നീസ് താരവുമായ മഹേഷ് ഭൂപതിയുടെ കമ്പനിയായ ഗ്ലോബോസ്‌പോര്‍ട്‌സ്, വിപണനത്തില്‍ സഹായിക്കാനുണ്ടാവും. ചെരുപ്പുകളോടുള്ള പ്രേമമാണ് ഈ ബിസിനസ്സിലേക്ക് ഇറങ്ങാന്‍ തന്നെ പ്രേരിപ്പിച്ചത്. ആയിരത്തോളം ജോടി ചെരുപ്പുകളും ഷൂകളുമുണ്ട് അവരുടെ സ്വകാര്യ ശേഖരത്തില്‍.


ഒരു പ്രമുഖ അന്താരാഷ്ട്ര പാദരക്ഷാ ബ്രാന്‍ഡുമായി ചര്‍ച്ച നടത്തിവരികയാണെന്നും അവരുമായി ചേര്‍ന്നാവും തന്റെ ബ്രാന്‍ഡ് അവതരിപ്പിക്കുകയെന്നും ലാറാ ദത്ത പറഞ്ഞു. 2012 ആദ്യ പകുതിയില്‍ തന്നെ ഇവ വിപണിയിലെത്തിക്കാനാണ് പദ്ധതിയെന്ന് അവര്‍ വ്യക്തമാക്കി.

നേരത്തെ അഭിനയരംഗത്തും മോഡലിങ് രംഗത്തും മാത്രം സജീവമായിരുന്ന ലാറ ഈയിടെ ചലച്ചിത്ര നിര്‍മാണ രംഗത്തും കടന്നിട്ടുണ്ട്. ചലോ ദില്ലിയാണ് അവര്‍ നിര്‍മിച്ച ആദ്യ ചിത്രം. റിലയന്‍സ് ഹോം വീഡിയോയുമായി ചേര്‍ന്ന് ഏതാനും ഫിറ്റ്‌നസ് ഡിവിഡികളും പുറത്തിറക്കിയിട്ടുണ്ട്. 'ഹീല്‍ വിത്ത് ലാറ' (Heal with Lara) എന്ന പേരിലാണ് ഇത്. ശില്‍പാ ഷെട്ടി, ബിപാഷ ബസു എന്നീ താരങ്ങളും ഇത്തരത്തിലുള്ള ഫിറ്റ്‌നസ് ഡിവിഡികള്‍ പുറത്തിറക്കിയിട്ടുണ്ട്.



Tags: Lara Dutta to foray into designer shoe biz
»  News in this Section
ഗ്രാം2600.00
പവന്‍20800.00
വെള്ളി
ഗ്രാം52.00