
ഓഹരി വിപണിയില്‍ നിന്ന് നിക്ഷേപകര്‍ ഓഹരികള്‍ വിറ്റുമാറുമ്പോള്‍ ബോളീവുഡിലെ 'ബിഗ് ബി' ഇതു ഓഹരികള്‍ വാങ്ങാനുള്ള അവസരമാക്കി മാറ്റുകയാണ്.
കഴിഞ്ഞ മാസം ഓഹരി വിപണി നഷ്ടത്തിലേക്ക് വീണപ്പോള്‍ ബച്ചന്‍ ഫിനിയോടെക്‌സ് കെമിക്കല്‍സ് എന്ന കമ്പനിയുടെ മൂന്ന് ലക്ഷം ഓഹരികള്‍ സ്വന്തമാക്കി. ഓഹരി വിപണിയില്‍ നിന്ന് നേരിട്ടായിരുന്നു ഇടപാട്. 1.1 ലക്ഷം ഓഹരികള്‍ വീതം രണ്ടു ഘട്ടങ്ങളിലായും 80,000 ഓഹരികള്‍ മൂന്നാം ഘട്ടമായുമാണ് വാങ്ങിയത്. ആദ്യ രണ്ടു ഘട്ടങ്ങളില്‍ പ്രതിയോഹരിക്ക് യഥാക്രമം 170.08 രൂപയും 170.85 രൂപയും നല്‍കി. രണ്ടു ദിവസത്തിന് ശേഷം 80,000 ഓഹരികള്‍ വാങ്ങിയത് ഓഹരിയൊന്നിന് 149.24 രൂപാ നിരക്കിലായിരുന്നു. ഇതോടെ ഫിനിയോടെക്‌സില്‍ ബച്ചന് 1.2 ശതമാനം ഓഹരി പങ്കാളിത്തമായി.
ബിര്‍ള പസഫിക് മെഡ്‌സ്പാ, ന്യൂലാന്‍ഡ് ലാബ്‌സ് എന്നീ കമ്പനികളിലും കാര്യമായ നിക്ഷേപമുണ്ട്. നേരത്തെ, സുഹൃത്തും രാജ്യസഭാ എംപിയുമായ അമര്‍ സിങ്ങിന്റെ ഉടമസ്ഥതയിലുള്ള എനര്‍ജി ഡെവലപ്‌മെന്റ് കമ്പനിയില്‍ 3.6 ശതമാനം ഓഹരിയുണ്ടായിരുന്നു.
സെന്‍സെക്‌സ് അധിഷ്ഠിത ഓഹരികളില്‍ മിക്കതിലും ബച്ചനും കുടുംബത്തിനും ഓഹരി നിക്ഷേപമുണ്ടെന്ന് ഇന്‍വെസ്റ്റ്‌മെന്റ് സ്‌പെഷ്യലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നു. മിഡ് ക്യാപ് ഓഹരികളിലും പണമിട്ടിട്ടുണ്ട്. വിദ്യാഭ്യാസം, മാധ്യമം, വിനോദം, എഫ്.എം.സി.ജി, ഹെല്‍ത്ത് കെയര്‍ മേഖലകളിലെ ഓഹരികളോടാണ് ബച്ചന് താത്പര്യം.

പല ഓഹരികളും അദ്ദേഹത്തിന് മികച്ച മൂല്യവര്‍ധന നല്‍കിയപ്പോള്‍ സുഹൃത്തായ അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് പവറിലെ നിക്ഷേപം ഇപ്പോഴും നഷ്ടത്തിലാണ്. റിലയന്‍സ് പവറിന്റെ ഓഹരി പ്രഥമ പബ്ലിക് ഇഷ്യു (ഐപിഒ)വിന്റെ സമയത്താണ് വാങ്ങിയത്. അന്ന് ഓഹരിയൊന്നിന് 430 രൂപയായിരുന്നു. ഇപ്പോള്‍ ബോണസ് ഇഷ്യുവിന് ശേഷം ഇത് 90 രൂപ മാത്രമാണ്.
റിയല്‍ എസ്റ്റേറ്റ്, സ്വര്‍ണം എന്നിവയിലും 'ബിഗ് ബീ'യ്ക്ക് കാര്യമായ നിക്ഷേപമുണ്ട്.
ഭാര്യ ജയാ ബച്ചന്‍ രാജ്യസഭാ എംപിയായപ്പോള്‍ നല്‍കിയ വിവരമനുസരിച്ച് അവര്‍ക്ക് 2009ല്‍ 157 കോടി രൂപയുടെ ആസ്തിയുണ്ട്. 3.15 കോടി രൂപ ബാങ്ക് നിക്ഷേപമായും 121.9 കോടി രൂപ കമ്പനികളിലെ നിക്ഷേപമായുമുണ്ട്. 2.64 കോടി രൂപയുടെ ആഭരണങ്ങള്‍, 12.7 കോടിയുടെ റിയല്‍ എസ്‌റ്റേറ്റ് എന്നിവയും അവര്‍ക്ക് സ്വന്തമായുണ്ട്.
നേരത്തെ അമിതാഭ് ബച്ചന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എ.ബി.സി.എല്‍) എന്ന പേരില്‍ സ്വന്തമായി തുടങ്ങിയ പ്രൊഡക്ഷന്‍ കമ്പനി പൊളിഞ്ഞത് ബിസിനസ് രംഗത്ത് കൈപൊള്ളിച്ചുവെങ്കിലും തന്റെ സമ്പത്ത് മികച്ച മാര്‍ഗ്ഗങ്ങളില്‍ നിക്ഷേപിക്കുന്നതില്‍ അമിതാഭ് ബച്ചന്‍ മിക്കപ്പോഴും വിജയിച്ചിട്ടുണ്ട്. സിനിമയില്‍ നിന്നുള്ള പണത്തിന് പുറമെ പരസ്യങ്ങളില്‍ ബ്രാന്‍ഡ് അംബാസഡറായി പ്രത്യക്ഷപ്പെടുന്നതിനും ടിവിയിലെ ഗെയിം ഷോയായ കോന്‍ ബനേഗാ ക്രോര്‍പതിയുടെ അവതാരകന്‍ എന്ന നിലയില്‍ കിട്ടുന്ന പണവും വേറെ.
Also Read:
ഐശ്വര്യ റായി വസ്ത്ര ബിസിനസ്സിലേക്ക്
ജുന്‍ജുന്‍വാലയുടെ ഓഹരികള്‍ ഏതൊക്കെ?