സെവാഗിന് 10 കോടിയുടെ പരസ്യക്കരാര്‍

Posted on: 09 Dec 2011



ന്യൂഡല്‍ഹി: വെസ്റ്റിന്‍ഡീസുമായുള്ള മത്സരത്തില്‍ 219 റണ്‍സ് അടിച്ചുകൂട്ടി ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടിയ വീരേന്ദര്‍ സെവാഗിന് പരസ്യരംഗത്തും തകര്‍പ്പന്‍ ഓഫറുകള്‍. രണ്ട് മാസങ്ങള്‍ക്കുള്ളില്‍ 4-5 ബ്രാന്‍ഡുകളുമായി പരസ്യ കരാറില്‍ ഒപ്പുവെയ്ക്കുമെന്ന് സെവാഗിന്റെ പരസ്യ കരാറുകള്‍ കൈകാര്യം ചെയ്യുന്ന സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് കമ്പനിയായ പിഎംജിയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ മെല്‍റോയ് ഡിസൂസ പറഞ്ഞു.

ഇവയ്‌ക്കെല്ലാംകൂടി പ്രതിവര്‍ഷം 10 കോടി രൂപ ലഭിക്കും. അതായത്, ഒരു ബ്രാന്‍ഡിന്റെ അംബാസഡറാകുന്നതിന് ഒരു വര്‍ഷത്തേക്ക് ശരാശരി 2-2.5 കോടി രൂപ. ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌ക്കറിന്റെ നേതൃത്വത്തിലുള്ള കമ്പനിയാണ് പിഎംജി.

ഇതിനോടകം നിരവധി ബ്രാന്‍ഡുകള്‍ അന്വേഷണം നടത്തിക്കഴിഞ്ഞു. ഇവയുമായി രണ്ട് മാസങ്ങള്‍ക്കുള്ളില്‍ കരാര്‍ ഒപ്പുവെയ്ക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഡിസൂസ വ്യക്തമാക്കി.

33കാരനായ സെവാഗ് നിലവില്‍ 10 ഓളം ബ്രാന്‍ഡുകളുടെ പരസ്യത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. അഡിഡാസ്, കാര്‍ബണ്‍ മൊബൈല്‍, ഹീറോ മോട്ടോകോര്‍പ്, റോയല്‍ ചാലഞ്ച് എന്നിവ ഇതില്‍ പെടുന്നു. നിലവില്‍ ഓരോ ബ്രാന്‍ഡിനും 2-2.5 കോടി രൂപയാണ് വാര്‍ഷിക പ്രതിഫലം.

Tags: 219 attracts advertisers; Sehwag may sign Rs10 crore deals
»  News in this Section
ഗ്രാം2600.00
പവന്‍20800.00
വെള്ളി
ഗ്രാം52.00