എസ്ബി അക്കൗണ്ടില്‍ ഇനി മിനിമം ബാലന്‍സ് വേണ്ട

Posted on: 03 Jul 2012മുംബൈ: രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ സേവിങ്‌സ് ബാങ്ക് (എസ്.ബി) അക്കൗണ്ട് ഉടമകള്‍ക്ക് ഒരു സന്തോഷവാര്‍ത്ത. എസ്ബിഐയിലെ എസ്ബി അക്കൗണ്ടുകള്‍ക്ക് ഇനി മിനിമം ബാലന്‍സ് ബാധകമല്ല. അക്കൗണ്ടിലെ പണം മിനിമം ബാലന്‍സിനും താഴെപ്പോഴാലും ബാങ്ക് ഇനി പിഴ ഈടാക്കില്ല.

ചെക്ക് ബുക്ക് ഉള്ള എസ്ബി ഇടപാടുകാരുടെ മിനിമം ബാലന്‍സ് എസ്ബിഐയില്‍ നിലവില്‍ 1,000 രൂപയാണ്. അക്കൗണ്ടിലെ ശരാശരി പ്രതിമാസപണം അതിന് താഴെ പോയാല്‍ 50 രൂപ വരെ പിഴ ഈടാക്കിയിരുന്നു. ഇനി മുതല്‍ അതുണ്ടാവില്ല.

എസ്ബിഐയില്‍ 15.39 കോടി സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകാരാണ് ഉള്ളത്.

ഐസിഐസിഐ ബാങ്ക്. എച്ച്ഡിഎഫ്‌സി ബാങ്ക് പോലുള്ള പുതുതലമുറ സ്വകാര്യ ബാങ്കുകളില്‍ 10,000 രൂപ വരെയാണ് മിനിമം ബാലന്‍സ്. അതിന് താഴേക്ക് പോയാല്‍ പ്രതിമാസം 250 രൂപ വരെ പിഴ ഈടാക്കുന്നുണ്ട്.Tags: SBI waives minimum balance criteria for SB account
»  News in this Section