എസ്ബിഐ വാഹന, ഭവന വായ്പകളുടെ പ്രോസസിങ് നിരക്ക് കുറച്ചു

Posted on: 17 Oct 2012ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) വാഹന, ഭവന വായ്പകളുടെ പ്രോസസിങ് നിരക്ക് പകുതിയായി കുറച്ചു. ഉത്സവകാല ഡിമാന്‍ഡ് പരിഗണിച്ചാണ് ഇത്. ഒക്ടോബര്‍ 17 മുതല്‍ ഡിസംബര്‍ 31 വരെ ഇതിന് പ്രാബല്യമുണ്ടാവും.

നിരക്ക് കുറച്ചതോടെ 25 ലക്ഷം രൂപ വരെയുള്ള ഭവന വായ്പകള്‍ക്ക് 0.125 ശതമാനം മാത്രമായിരിക്കും പ്രോസസിങ് ചാര്‍ജ്. 25 ലക്ഷം മുതല്‍ 75 ലക്ഷം വരെയുള്ള വായ്പകളുടെ നിരക്ക് 3,250 രൂപയായും 75 ലക്ഷത്തിന് മുകളിലുള്ളവയ്ക്ക് 5,000 രൂപയായും കുറച്ചിട്ടുണ്ട്.

വാഹന വായ്പകളുടെ പ്രോസസിങ് ചാര്‍ജ് 0.51 ശതമാനത്തില്‍ നിന്ന് 0.255 ശതമാനമായാണ് താഴ്ത്തിയത്.

കഴിഞ്ഞയാഴ്ച ബാങ്ക് അടിസ്ഥാന പലിശ നിരക്ക് 9.75 ശതമാനമായി കുറച്ചിരുന്നു.

Tags: SBI halves processing charges on home, auto loans
»  News in this Section