എസ്.ബി.ഐ നിക്ഷേപ പലിശ കുറച്ചു

Posted on: 07 Jun 2012



ന്യൂഡല്‍ഹി: പൊതു മേഖലാ ബാങ്കിങ് സ്ഥാപനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥിര നിക്ഷേപങ്ങള്‍ക്കുള്ള പലിശ കാല്‍ ശതമാനം കുറച്ചു. 240 ദിവസം വരെ കാലാവധിയുള്ള റീടെയില്‍ ടേം നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് കാല്‍ ശതമാനം കുറയ്ക്കാന്‍ ബാങ്ക് നേരത്തേ തീരുമാനിച്ചിരുന്നു. പുതുക്കിയ നിരക്ക് വെള്ളിയാഴ്ച മുതല്‍ നിലവില്‍ വരും.

ഇതോടെ 7-179 ദിവസം കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് പലിശ ഏഴ് ശതമാനമാവും. നേരത്തെയിത് 7.25 ശതമാനമായിരുന്നു. 180 ദിവസം കാലാവധിയുള്ള ടേം നിക്ഷേപങ്ങള്‍ക്കും പലിശ 7.25 ശതമാനത്തില്‍ നിന്ന് 7 ശതമാനമായി കുറയും. ബാങ്കിന്റെ അടിസ്ഥാന പലിശ നിരക്ക് പത്ത് ശതമാനമാണ്. സ്ഥിര നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിര്ക്ക് എസ്.ബി.ഐ അവസാനമായി പുതുക്കിയത് ഏപ്രില്‍ മാസത്തിലായിരുന്നു. അന്ന് പലിശ ഒരു ശതമാനമാണ് കുറച്ചത്. ഏപ്രില്‍ മാസത്തില്‍ നടന്ന പണ-വായ്പാനയ അവലോകനത്തില്‍ ആര്‍.ബി.ഐ പലിശ നിരക്ക് കുറച്ചതിന് പിന്നാലെയായിരുന്നു നടപടി.

റിസര്‍വ് ബാങ്കിന്റെ മധ്യപാദ നയ അവലോകനം ജൂണ്‍ 18ന് നടക്കാനിരിക്കയാണ്. പലിശ നിരക്കുകള്‍ കാല്‍ ശതമാനം വീതം കുറച്ചേക്കുമെന്നാണ് നിലവിലെ അനുമാനം. രാജ്യത്തിന്റെ വ്യാവസായിക വളര്‍ച്ച കുറഞ്ഞ സാഹചര്യത്തിലാണിത്. ക്രൂഡ് ഓയിലിനും വില കുറയുന്ന സാഹചര്യത്തില്‍ പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ സാധ്യതയുണ്ടെന്ന് ആര്‍.ബി.ഐ ഗവര്‍ണര്‍ സുബിര്‍ ഗോകര്‍ണും സൂചന നല്‍കിയിരുന്നു.
Tags: SBI cuts fixed deposit rates
»  News in this Section
ഗ്രാം2615.00
പവന്‍20920.00
വെള്ളി
ഗ്രാം54.00