എസ്ബിഐ വായ്പാപലിശ കുറച്ചു

Posted on: 22 Sep 2012



മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) വായ്പാ പലിശ നിരക്ക് കാല്‍ ശതമാനം കുറച്ചു. ബെഞ്ച്മാര്‍ക്ക് പ്രൈം ലെന്‍ഡിങ് റേറ്റ് 14.50 ശതമാനമായാണ് ബാങ്ക് കുറച്ചത്. സപ്തംബര്‍ 27ന് പുതിയ നിരക്ക് നിലവില്‍ വരും.

റിസര്‍വ് ബാങ്ക് കരുതല്‍ ധനാനുപാതം കുറച്ചതിനെത്തുടര്‍ന്നാണ് ബാങ്ക് പലിശനിരക്ക് കുറച്ചത്. ഏതാനും ദിവസം മുമ്പ് അടിസ്ഥാന പലിശ നിരക്ക് കാല്‍ ശതമാനം കുറച്ചിരുന്നു. 9.75 ശതമാനമായാണ് കുറച്ചത്.
Tags: SBI cuts benchmark lending rate
»  News in this Section
ഗ്രാം2485.00
പവന്‍19880.00
വെള്ളി
ഗ്രാം52.00