ഐസിഐസിഐ ബാങ്ക് ഇ-ശാഖകള്‍ തുറന്നു

Posted on: 24 Aug 2012



മുംബൈ: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 25 ഇലക്ടോണിക് ശാഖകള്‍ (ഇ-ബ്രാഞ്ച്) തുറന്നു. പുതിയ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഇടപാടുകാര്‍ക്കായി ഇന്റര്‍നെറ്റ്-അധിഷ്ഠിത ബാങ്കിങ് സേവനങ്ങളുടെ പുതിയ ശ്രേണിയും ബാങ്ക് അവതരിപ്പിച്ചു.

ചെക്ക് ഡെപ്പോസിറ്റ് മെഷീന്‍, ഇന്റര്‍നെറ്റ് ബാങ്കിങ് സേവനങ്ങള്‍ക്കായുള്ള കിയോസ്‌ക്, കസ്റ്റമര്‍ കെയര്‍ പ്രതിനിധികളുമായി 24 മണിക്കൂറും വീഡിയോ കോണ്‍ഫറന്‍സ് ചെയ്യാനുള്ള സൗകര്യം എന്നിവയടങ്ങുന്നതാണ് ബാങ്ക് പുതുതായി ആരംഭിച്ച ഇ-ശാഖകള്‍.

ഓട്ടോമാറ്റിക് സംവിധാനങ്ങളുടെ സഹായത്തോടെ ഇടപാടുകാര്‍ക്ക് അനുയോജ്യമായ സമയത്ത് തന്നെ ബാങ്കിങ് സേവനങ്ങള്‍ പ്രയോജനപ്പെടുത്താന്‍ അവസരമൊരുക്കുന്നതാണ് ഇ-ശാഖകളെന്ന് ഐസിഐസിഐ ബാങ്ക് സിഇഒ ചന്ദാ കൊച്ചാര്‍ പറഞ്ഞു.
Tags: ICICI Bank opens 25 e-branches
»  News in this Section
ഗ്രാം2510.00
പവന്‍20080.00
വെള്ളി
ഗ്രാം54.00