ഫെഡറല്‍ ബാങ്കിലെ ഓഹരികള്‍ എച്ച്എസ്ബിസി വില്‍ക്കുന്നു

Posted on: 24 Jul 2012കൊച്ചി: കേരളം ആസ്ഥാനമായുള്ള ഫെഡറല്‍ ബാങ്കില്‍ നിന്ന് ആഗോള ബാങ്കിങ് സ്ഥാപനമായ എച്ച്എസ്ബിസി പൂര്‍ണമായും പിന്‍വാങ്ങാന്‍ ഒരുങ്ങുന്നു. ഫെഡറല്‍ ബാങ്കില്‍ നിലവില്‍ 4.98 ശതമാനം ഓഹരികളാണ് എച്ച്എസ്ബിസിക്ക് ഉള്ളത്. ഇത് പൂര്‍ണമായും വിറ്റൊഴിയാനുള്ള തയ്യാറെടുപ്പിലാണ് എച്ച്എസ്ബിസി.

കര്‍ണാടക ബാങ്കിലെ 4.46 ശതമാനം ഓഹരികളും വിറ്റഴിക്കാന്‍ പദ്ധതിയുണ്ട്. ഫെഡറല്‍ ബാങ്ക്, കര്‍ണാടക ബാങ്ക് ഓഹരികള്‍ വില്‍ക്കുക വഴി 425-450 കോടി രൂപ സമാഹരിക്കാനാണ് എച്ച്എസ്ബിസി ലക്ഷ്യമിട്ടിരിക്കുന്നത്. ഏതാനും നിക്ഷേപകരുമായി ബാങ്ക് ചര്‍ച്ചകള്‍ നടത്തിവരികയാണ്.

നേരത്തെ, ആക്‌സിസ് ബാങ്ക്, യെസ് ബാങ്ക് എന്നിവയിലെ ഓഹരികളും എച്ച്എസ്ബിസി വിറ്റൊഴിഞ്ഞിരുന്നു. ഇതിലൂടെ 2,400 കോടി രൂപ സമാഹരിക്കാനും കഴിഞ്ഞു. ബാസല്‍ 3 മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായാണ് ഓഹരി വില്‍പന.

Tags: HSBC to sell stakes in Federal Bank
»  News in this Section