എച്ച്ഡിഎഫ്‌സി ബാങ്ക് വാഹനവായ്പയുടെ പലിശ കുറച്ചു

Posted on: 30 Jan 2013ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് വായ്പാ പലിശ കുറച്ചതിന് പിന്നാലെ കൂടുതല്‍ ബാങ്കുകള്‍ പലിശനിരക്കുകള്‍ കുറയ്ക്കാന്‍ തുടങ്ങി. രാജ്യത്തെ രണ്ടാമത്തെ വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സി ബാങ്ക് വാഹന വായ്പകളുടെ പലിശ നിരക്ക് അര ശതമാനം വരെ കുറച്ചു.

കാര്‍ ലോണുകളുടെ പലിശ കാല്‍ ശതമാനം കുറച്ചപ്പോള്‍ ഇരുചക്രവാഹന വായ്പകളുടെ പലിശ അര ശതമാനം താഴ്ത്തി. വാണിജ്യ വാഹനങ്ങളുടെ പലിശ കാല്‍ ശതമാനമാണ് കുറച്ചിരിക്കുന്നത്. ഫിബ്രവരി ഒന്നിന് പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും.

കഴിഞ്ഞ മാസം ബാങ്ക് അടിസ്ഥാന പലിശ നിരക്ക് (ബേസ് റേറ്റ്) 9.7 ശതമാനമായി താഴ്ത്തിയിരുന്നു.

റിസര്‍വ് ബാങ്ക് ചൊവ്വാഴ്ച നിരക്കുകള്‍ കുറച്ചതിന് പിന്നാലെ ഐഡിബിഐ ബാങ്ക് വായ്പാനിരക്ക് കാല്‍ ശതമാനം കുറിച്ചിരുന്നു.

Tags: HDFC Bank cuts auto loan rates by 50bps
»  News in this Section