ഭവന വായ്പയ്ക്ക് സബ്‌സിഡി: പരിധിയുയര്‍ത്തി

Posted on: 30 Jun 2012



ഭവന വായ്പയ്ക്ക് സബ്‌സിഡി ലഭിക്കുന്നതിനുള്ള പരിധി ഉയര്‍ത്തുന്നതിന് യൂണിയന്‍ ക്യാബിനറ്റ് അംഗീകാരം നല്‍കി. ഇത് ഭവനവായ്പയെടുത്തവര്‍ക്ക് ആശ്വാസമാവും. നിലവില്‍ 10 ലക്ഷം രൂപ വരെയുള്ള തുകയ്ക്കാണ് സബ്‌സിഡി ഏര്‍പ്പെടുത്തിയിട്ടുള്ളതെങ്കില്‍ ഇനി 15 ലക്ഷം രൂപവരെ ഭവനവായ്പയെടുക്കുമ്പോള്‍ പലിശ നിരക്കില്‍ ഒരു ശതമാനം സബ്‌സിഡി ലഭിക്കും. വായ്പയെടുക്കുന്നവര്‍ക്ക് വാര്‍ഷിക അടിസ്ഥാനത്തില്‍ 14,865 രൂപ വരെ നേട്ടമുണ്ടാക്കാന്‍ ഇതുവഴി സാധിക്കും. 25 ലക്ഷം രൂപ വരെ നിര്‍മാണ ചെലവ് വരുന്ന വീടുകള്‍ക്കാണ് സബ്‌സിഡി. നേരത്തെ 20 ലക്ഷം രൂപ നിര്‍മാണ ചെലവുള്ള വീടുകള്‍ക്കായിരുന്നു സബ്‌സിഡി നല്‍കിയിരുന്നത്.

2009ല്‍ ആവിഷ്‌ക്കരിച്ച പദ്ധതിയനുസരിച്ച് പത്ത് ലക്ഷം രൂപ വരെയുള്ള ഭവന വായ്പയ്ക്കുള്ള പലിശയ്ക്കാണ് തുവരെ ഒരു ശതമാനം സബ്‌സിഡി ലഭിച്ചിരുന്നത്. കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ ഈ ഇനത്തിലേക്ക് മാറ്റിവെച്ച 500 കോടി രൂപ ഉപയോഗിച്ചാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. പരിധി ഉയര്‍ത്തുന്നതോടെ 15 ലക്ഷം രൂപ ഭവന വായ്പയ്ക്ക് സബ്‌സിഡി ലഭിക്കാവുന്ന പരിധി ഒരു വര്‍ഷം 14,865 രൂപയായി ഉയര്‍ന്നു. നേരത്തെയിത് 9,910 രൂപയായിരുന്നു. ഈ പദ്ധതി നടപ്പിലാക്കാന്‍ നാഷണല്‍ ഹൗസിങ് ബാങ്കിനെയാണ് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുള്ളത്.
Tags: Govt extends interest subsidy ceiling on home loans
»  News in this Section
ഗ്രാം2485.00
പവന്‍19880.00
വെള്ളി
ഗ്രാം52.00