ഫെഡറല്‍ ബാങ്ക് മൂന്ന് പുതിയ കാര്‍ഡുകള്‍ പുറത്തിറക്കി

Posted on: 17 May 2012കൊച്ചി: മാസ്റ്റര്‍ കാര്‍ഡുമായി ചേര്‍ന്ന് ഫെഡറല്‍ ബാങ്ക് മൂന്ന് പുതിയ കസ്റ്റമര്‍ കാര്‍ഡുകള്‍ പുറത്തിറക്കി. ഇടപാടുകള്‍ കൂടുതല്‍ സൗകര്യപ്രദവും സുരക്ഷിതവുമാക്കാന്‍ സഹായിക്കുന്ന പ്രീമിയം മാസ്റ്റര്‍ ഡബിറ്റ് കാര്‍ഡ്, മാസ്‌ട്രോ കാര്‍ഡ് എന്നീ ഡെബിറ്റ് കാര്‍ഡുകളും കാഷ് പാസ്‌പോര്‍ട്ട് എന്ന പ്രീപെയ്ഡ് ട്രാവല്‍ കാര്‍ഡുമാണ് ഇത്.

ഉയര്‍ന്ന ശേഷിയുള്ള ഇടപാടുകാരായ ഫെഡ് സെലക്ട് ഉപഭോക്താക്കള്‍ക്കായുള്ളതാണ് പ്രീമിയം മാസ്റ്റര്‍ ഡബിറ്റ് കാര്‍ഡ്. രണ്ട് ലക്ഷം രൂപയാണ് ഈ കാര്‍ഡിന്റെ പ്രതിദിന പരിധി. ഫെഡ് സെലക്ട് ഐഡിന്‍റിറ്റിയായും ഇതുപയോഗിക്കാം. മാസ്‌ട്രോ കാര്‍ഡിന് പ്രതിദിന ഉപയോഗപരിധി 1,25,000 രൂപയാണ്.

മാസ്റ്റര്‍ കാര്‍ഡ്, എന്‍.എഫ്.എസ്. സൗകര്യങ്ങളുള്ള രാജ്യത്തെ എല്ലാ എ.ടി.എമ്മുകളിലും ഈ രണ്ട് കാര്‍ഡുകളും ഉപയോഗിക്കാം.

വിദേശയാത്ര ചെയ്യുന്ന ഇടപാടുകാരെ സഹായിക്കാനായി പുറത്തിറക്കിയ പ്രീ പെയ്ഡ് ട്രാവല്‍ കാര്‍ഡാണ് കാഷ് പാസ്‌പോര്‍ട്ട്. ഡോളര്‍, പൗണ്ട്, യൂറോ എന്നീ മൂന്ന് കറന്‍സികളില്‍ ഈ കാര്‍ഡ് ലഭ്യമാണ്. അക്കൗണ്ടുകളുമായി ഈ കാര്‍ഡ് ബന്ധിപ്പിച്ചിട്ടുണ്ടാകില്ല. എത്രതവണ വേണമെങ്കിലും ഇതില്‍ പണം റീലോഡ് ചെയ്യാം. ഇതോടൊപ്പം രണ്ടാമതൊരു ബാക്കപ്പ് കാര്‍ഡ് കൂടി ലഭിക്കും. ചിപ്പ്, പിന്‍ എന്നിവയാല്‍ സംരക്ഷിക്കപ്പെട്ടിട്ടുള്ളതും ലോകം മുഴുവന്‍ സ്വീകരിക്കപ്പെടുന്നതുമാണ് ഈ കാര്‍ഡ് എന്ന് ബാങ്ക് പറയുന്നു.


Tags: Federal Bank launches debit cards for HNIs
»  News in this Section