കോര്‍പറേഷന്‍ ബാങ്കിന്റെ പുതിയ നിക്ഷേപ പദ്ധതികള്‍

Posted on: 05 Dec 2012പൊതുമേഖലാ ബാങ്കായ കോര്‍പറേഷന്‍ ബാങ്ക് ആകര്‍ഷകമായ പലിശ നിരക്കില്‍ രണ്ട് നിക്ഷേപ പദ്ധതികള്‍ കൂടി തുടങ്ങി - കോര്‍പ് സൂപ്പര്‍ ഗെയിനും കോര്‍പ് സൂപ്പര്‍ ഗെയ്ന്‍ പ്ലസ്സുമാണിവ.

'കോര്‍പ് സൂപ്പര്‍ ഗെയ്ന്‍' പദ്ധതിയില്‍ 5 കോടി രൂപയോ അതില്‍ കുറവോ 222 ദിവസത്തേക്ക് നിക്ഷേപിച്ചാല്‍ 9 ശതമാനം പലിശ ലഭിക്കും. മുതിര്‍ന്ന പൗരന്‍മാര്‍ക്കാണെങ്കില്‍ 9.5 ശതമാനമാണ് പലിശ. പക്ഷെ നിക്ഷേപത്തുക ഒരു കോടി രൂപയില്‍ താഴെയായിരിക്കണം.

'കോര്‍പ് സൂപ്പര്‍ ഗെയ്ന്‍ പ്ലസ്' നിക്ഷേപം 444 ദിവസത്തേക്കാണ്. 5 കോടി രൂപയോ അതില്‍ കുറഞ്ഞ തുകയോ നിക്ഷേപിക്കുമ്പോള്‍ 9.25 ശതമാനമാണ് പലിശ. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഒരു കോടി രൂപയില്‍ താഴെ നിക്ഷേപിക്കുമ്പോള്‍ 9.75 ശതമാനം പലിശ ലഭിക്കും. കോര്‍പ് സൂപ്പര്‍ ഗെയ്ന്‍ പ്ലസ് പദ്ധതിയില്‍ എന്‍ആര്‍ഇ നിക്ഷേപവുമാവാം.

കാലാവധിയ്ക്ക് മുന്‍പ് നിക്ഷേപം പിന്‍വലിക്കുകയാണെങ്കില്‍ പിഴ ഈടാക്കില്ല എന്നതാണ് ഈ നിക്ഷേപ പദ്ധതികളുടെ പ്രത്യേകതയെന്ന് കോര്‍പറേഷന്‍ ബാങ്ക് സോണല്‍ മാനേജര്‍ എ.എം.എം.ജി. നായര്‍ പറഞ്ഞു. എന്‍ആര്‍ഒ നിക്ഷേപകര്‍ക്കും ഈ നിക്ഷേപ പദ്ധതികളില്‍ ചേരാവുന്നതാണ്.

Tags: Corporation Bank introduces 2 new term deposit schemes
»  News in this Section