ഇനി മൊബൈല്‍ വഴി പണമിടപാട്

Posted on: 15 Sep 2010



ന്യൂഡല്‍ഹി: മൊബൈല്‍ ഫോണ്‍ വഴി പണമിടപാട് നടത്താന്‍ റിസര്‍വ് ബാങ്ക് പ്രമുഖ മൊബൈല്‍ സേവന ദാതാവായ ഭാരതി എയര്‍ടെല്ലിന് അനുമതി നല്‍കി.

ഇതോടെ രാജ്യത്ത് മൊബൈല്‍ ഫോണ്‍ വഴിയുളള ഷോപ്പിങ്ങും പണമിടപാടും സാധ്യമാവും. മൊബൈല്‍ പേയ്‌മെന്റ് സര്‍വീസിലൂടെ 5000 രൂപ വരെയുളള ഇടപാടുകളാണ് നടത്താനാവുകയെന്ന് ഭാരതി എയര്‍ടെല്‍ അറിയിച്ചു.

മൊബൈല്‍ ബില്‍ വഴിയോ റീച്ചാര്‍ജ് വഴിയോ ആയിരിക്കും കമ്പനി ഇടപാടുകാരില്‍ നിന്നും പണം സ്വീകരിക്കുക. ഇതെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കമ്പനി വ്യക്തമാക്കിയിട്ടില്ല. ഈ വര്‍ഷം തന്നെ സേവനം തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 
Tags: Bharti Airtel, Mobile payment service, Reserve Bank
»  News in this Section