സ്വര്‍ണ വില കുറഞ്ഞു

Posted on: 13 Sep 2011കൊച്ചി: സ്വര്‍ണവില നേരിയ തോതില്‍ താഴ്ന്നു. പവന് 120 രൂപ കുറഞ്ഞ് 21,000 രൂപയായി. ഗ്രാമിന് 15 രൂപ താഴ്ന്ന് 2,625 രൂപയുമായി.

അന്താരാഷ്ട്ര വിപണിയില്‍ വില ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,829 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം തുടരുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വില കയറ്റിറക്കങ്ങളോടെ നീങ്ങുകയാണ്.

അതേസമയം, വെള്ളി വില ഗ്രാമിന് 70 രൂപ നിലവാരത്തിലെത്തി.

Tags: Gold Price in Kerala, Pavan Rate, Kochi
»  News in this Section