ദൈവത്തിന്റെ രാഷ്ട്രീയം
ഹമീദ് ചേന്ദമംഗലൂര്‍
മാതൃഭൂമി ബുക്‌സ്
ജമാഅത്തെ ഇസ്‌ലാമിയെ വിമര്‍ശനാത്മകമായി സമീപിക്കുന്ന ആദ്യത്തെ മലയാളഗ്രന്ഥം. ഗൗരവവായനയ്ക്കായി.
പുറം മറുപുറം
എന്‍.എസ്.മാധവന്‍
മാതൃഭൂമി ബുക്‌സ്
എന്‍ .എസ്.മാധവന്റെ കരുത്തുറ്റ ലേഖനങ്ങളുടെ സമാഹാരം. ആഴത്തിലുള്ള വിലയിരുത്തലുകള്‍ , സ്മരണകള്‍ .
ഉടലിന്റെ താരസഞ്ചാരങ്ങള്‍
സി.എസ്.വെങ്കിടേശ്വരന്‍
ഡി.സി.ബുക്‌സ്
ചലച്ചിത്രമേഖലയില്‍ ഉദിച്ചുയര്‍ന്ന നടന്മാരേയും നടിമാരേയും കുറിച്ചുള്ള പഠനങ്ങളുടെ പുസ്തകം.ആഴത്തിലുള്ള നിരീക്ഷണങ്ങള്‍ .
മലയാളിയുടെ ഭൂതകാലങ്ങള്‍
ഡോ.പി.രഞ്ജിത്ത്
കറന്റ് ബുക്‌സ് തൃശൂര്‍്
മലയാളിയുടെ ദേശീയോല്‍സവമായ ഓണവുമായി ബന്ധപ്പെട്ട് ഭൂതകാലത്തിലേക്കുള്ള ആഴത്തിലുള്ള അന്വേഷണം.
അന്യായങ്ങള്‍
ഗീത
ഫേബിയന്‍ ബുക്‌സ്
അരാഷ്ട്രീയകേരളത്തെ രൂപപ്പെടുത്തിയ സ്ത്രീപിഢനകേസുകളെക്കുറിച്ച് ഒരു സമഗ്രാന്വേഷണം. കൃത്യമായ നോട്ടം.
ഭൂമിയുടെ അറ്റത്ത്
എന്‍.പ്രഭാകരന്‍
മാതൃഭൂമി ബുക്‌സ്
എന്‍ .പ്രഭാകരന്റെ പുതിയ എഴ് കഥകളുടെ സമാഹാരം. ഓരങ്ങളില്‍ ജീവിക്കുന്ന മനുഷ്യരുടെ കഥകള്‍. അസാധാരണമായ ജീവിതാഖ്യാനം.
അല്‍ഫോന്‍സാമ്മയുടെ മരണവും ശവസംസ്‌കാരവും
സക്കറിയ
ഡി.സി.ബുക്‌സ്
ശ്രദ്ധേയനായ എഴുത്തുകാരന്‍ സക്കറിയയുടെ പുതിയ കഥാസമാഹാരം.
സൈക്കിള്‍ സവാരി
പുനത്തില്‍ കുഞ്ഞബ്ദുള്ള
ഡി.സി.ബുക്‌സ്
പറഞ്ഞാലും തീരാത്ത അനുഭവലോകത്ത് നിന്ന് ചിരിച്ച് കൊണ്ട് സരളമായ ആവിഷ്‌കരിക്കുന്ന പുനത്തില്‍ കഥകള്‍ .
രതിമാതാവിന്റെ പുത്രന്‍
പ്രമോദ് രാമന്‍
മാതൃഭൂമി ബുക്‌സ്
പരമ്പരാഗതമായ ആഖ്യാനപഥത്തില്‍ നിന്നും തെന്നിമാറിനില്ക്കുന്ന കഥാപാത്രങ്ങളും ഒട്ടും പരിചിതമാല്ലാത്ത കഥാസന്ദര്‍ഭങ്ങളും .
70കള്‍ 80കള്‍
അശോകന്‍ ചെരുവില്‍
കറന്റ് ബുക്‌സ് തൃശ്ശൂര്‍
രാഷ്ട്രീയവും ഗൃഹാതുരത്വവും ഇടകലരുന്ന കഥകള്‍. വായിപ്പിക്കുന്ന എഴുത്ത്. വലിയ അനുഭവങ്ങളുടെ വലിയ ലോകം.
അന്ധകാരനഴി
ഇ.സന്തോഷ് കുമാര്‍
മാതൃഭൂമി ബുക്‌സ്
കേരളചരിത്രത്തിലെ ഒരു കാലഘട്ടത്തിന്റെ നിബിഡമായ അന്ധകാരവും ഉഗ്രമായ വെളിച്ചവും നിറഞ്ഞുനില്ക്കുന്ന കൃതി.
ആതി
സാറാ ജോസഫ്
കറന്റ് ബുക്‌സ് തൃശ്ശൂര്‍
സാറാജോസഫിന്റെ പുതിയ നോവല്‍ . കാലത്തെക്കുറിച്ചുള്ള ആധി അറിയിക്കുന്ന രചന. വികസനത്തിന്റെ പാരിസ്ഥിതികമായൊരു വായന
ദല്‍ഹിഗാഥകള്‍
എം.മുകുന്ദന്‍
ഡി.സി.ബുക്‌സ്
ഇന്ത്യന്‍ ജീവിതത്തിന്റെ ഗതിവിഗതികളെ നിര്‍ണ്ണയിക്കുന്ന അധികാരസിരാകേന്ദ്രമായ ദല്‍ഹിയെ ആധാരമാക്കി രചിച്ച നോവല്‍.
ബൈസിക്ക്ള്‍ തീഫ്
കരുണാകരന്‍
മാതൃഭൂമി ബുക്‌സ്
ജോണ്‍ എബ്രഹാം നായക കഥാപാത്രമായി വരുന്ന നോവല്‍ . രചനസങ്കല്പങ്ങളെ അട്ടിമറിക്കുന്ന ആഖ്യാനം.
മഞ്ഞവെയില്‍ മരണങ്ങള്
ബെന്യാമിന്‍
ഡി.സി.ബുക്‌സ്
കുറ്റാന്വേഷണത്തിന്റെ രീതിയില്‍ എഴുതപ്പെട്ട നോവല്‍. ഫ്രാന്‍സിസ് ഇട്ടിക്കോരയ്ക്ക് ശേഷം പുതുഭാവുകത്വത്തെ അടയാളപ്പെടുത്തുന്ന നോവല്‍.
ബഹുരൂപി
സച്ചിദാനന്ദന്
ഡി.സി.ബുക്‌സ്
പുതിയ കാലത്തെ ശക്തമായ ഭാഷയില്‍ അവതരിപ്പിക്കുന്ന ഈ കവിതകള്‍ രാഷ്ട്രീയമായ ഭാവുകത്വം കൊണ്ട് ഏറെ സവിശേഷമാണ്.
രാവുണ്ണിയുടെ കവിതകള്‍
രാവുണ്ണി
ഡി.സി.ബുക്‌സ്
ചരിത്രസന്ധികളെ മനോഹരമായ കാവ്യാനുഭവമാക്കുന്ന ഈ കവിതകള്‍ കാലത്തെ പറയുന്നു.മാറിപ്പോവുന്ന ജീവിതത്തെക്കുറിച്ചുള്ള വരികള്‍ .
നിന്നു കൊണ്ടുള്ള മരണങ്ങള്‍
സത്യചന്ദ്രന്‍ പൊയില്‍ക്കാവ്
മാതൃഭൂമി ബുക്‌സ്
ജീവിതം കൊണ്ട് എഴുതുന്ന സത്യചന്ദ്രന്‍ പൊയില്‍ക്കാവിന്റെ പുതിയ കവിതാസമാഹാരം. മുറിപ്പെടുത്തുന്ന കവിതകള്‍ .
ഒരു ഇരുതല പുസ്തകം
എം.ജി.ഉണ്ണികൃഷ്ണന്‍
ഡി.സി.ബുക്‌സ്
അതിസാധാരണജീവതങ്ങളെ അതിസാധാരണസംഭവങ്ങളെ അസാധരണമായ വിധത്തില്‍ ആവിഷ്‌കരിക്കുന്ന കാവ്യം.
മറന്നുവെച്ച കുടകള്‍
സുല്‍ഫിക്കര്‍
സൈകതം ബുക്‌സ്
മഴ പോലെ തുടരുന്ന ചിതറുന്ന, ഒഴുകുന്ന ഒരവസ്ഥയെ വ്യവസ്ഥയില്ലാതെ പിടിച്ചെടുക്കുവാന്‍ ഒരു ശ്രമം.
ഉറവിടങ്ങള്‍
ജയമോഹന്‍
മാതൃഭൂമി ബുക്‌സ്
പ്രശസ്ത തമിഴ് എഴുത്തുകാരനായ ജയമോഹന്റെ ആത്മകഥാപരമായ ഉപന്യാസങ്ങള്‍ അടങ്ങിയ സമാഹാരം. കവിതയുടെ ഉറവ പടരുന്ന രചന.
പ്രേംനസീര്‍ എന്ന പ്രേമഗാനം
ശ്രീകുമാരന്‍ തമ്പി
ലിപി ബുക്‌സ് കോഴിക്കോട്
മലയാളസിനിമയുടെ നിത്യഹരിതനായകനെക്കുറിച്ചുള്ള അനുഭവസാക്ഷ്യങ്ങളുടെ വരമൊഴി. കാവ്യസാന്ദ്രമായ എഴുത്ത്.
ജെ.സി.ഡാനിയലിന്റെ ജീവിതകഥ
ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍
കറന്റ് ബുക്‌സ് തൃശൂര്‍
ആദ്യസിനിമ വിഗതകുമാരന്റെ ശില്പി ജെ.സി. ഡാനിയേലിന്റെ ജീവിതത്തിലൂടെ ഒരു സഞ്ചാരം.
അതിശയരാഗം
രവിമേനോന്‍
മാതൃഭൂമി ബുക്‌സ്
ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്റെ ജീവചരിത്രം, സിനിമാഗാനങ്ങളിലൂടെ...
ചിരിക്കു പിന്നില്‍
ഇന്നസെന്റ്
മാതൃഭൂമി ബുക്‌സ്
ഒന്നരദശാബ്ദമായി മലയാളിപ്രേക്ഷകനെ ചിരിയുടെ ആകാശത്തിലേക്ക് നയിച്ച ഇന്നസെന്റിന്റെ ആത്മകഥ. 
ടി.ഡി.ദാസന്‍ Std. VI B
മോഹന്‍ രാഘവന്‍
മാതൃഭൂമി ബുക്‌സ്
മരിച്ചുപോയ അച്ഛനുവേണ്ടി ഒരു ആറാം ക്ലാസ്സുകാരന്‍ എഴുതുന്ന കത്തുകളിലൂടെ ജീവിതയാഥാര്‍ഥ്യങ്ങളെ വരച്ചുകാട്ടുന്ന ചലച്ചിത്രപ്പുതുമ.
ഭരതം
ലോഹിതദാസ്
മാതൃഭൂമി ബുക്‌സ്
ലോഹിതദാസിന്റെ സര്‍ഗ്ഗാത്മകതയില്‍ വിടര്‍ന്ന തിരക്കഥ. പ്രേക്ഷകരെ ഇന്നും കണ്ണീരണിയിപ്പിക്കുന്ന സിനിമ. 
ചിന്താവിഷ്ടയായ ശ്യാമളയും മറ്റു തിരക്കഥകളും
ശ്രീനിവാസന്‍
ഡി.സി.ബുക്‌സ്
ശ്രീനിവാസന്റെ ഏറെ ജനപ്രീതിയാര്‍ജ്ജിച്ച നാല് തിരക്കഥകള്‍.
പ്രണയം
ബ്ലെസി
മാതൃഭൂമി ബുക്‌സ്
ആവിഷ്‌കാരത്തിന്റെ പുതുമ കൊണ്ടും പ്രമേയത്തിന്റെ വ്യത്യസ്തത കൊണ്ടും വേറിട്ട് നില്ക്കുന്ന സിനിമയുടെ തിരക്കഥ. ഒരു പ്രണയാനുഭവം.
ആത്മകഥ
പ്രേംലാല്‍
ഡി.സി.ബുക്‌സ്
അടുത്തകാലത്തിറങ്ങിയ സിനിമകളില്‍ ഉള്ളൊതുക്കവും പ്രമേയപരിചരണവും കൊണ്ട് ശ്രദ്ധേയമായ സിനിമ ആത്മകഥയുടെ തിരക്കഥ.
കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാന്‍
അരുന്ധതി റോയ്
വിവ: പ്രിയ.ഏ.എസ്
ഡി.സി.ബുക്‌സ്
അരുന്ധതിറോയിയുടെ പ്രശസ്തനോവലിന്റെ മനോഹരമായ മലയാള പരിഭാഷ.
ഒന്‍പത് ജീവിതങ്ങള്‍
വില്യം ഡാല്‍റിംപിള്‍
വിവ: പ്രഭ സക്കറിയാസ്
മാതൃഭൂമി ബുക്‌സ്
ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ വിവിധ സാഹചര്യങ്ങളില്‍ ജീവിക്കുന്ന ഒന്‍പത് മനുഷ്യരുടെ ജീവിതം. 
അടൂര്‍ ഗോപാലകൃഷ്ണന്‍: സിനിമയില്‍ ഒരു ജീവിതം
ഗൗതമന്‍ ഭാസ്‌കരന്‍
വിവി:എന്‍.പി. സജീഷ്
മാതൃഭൂമി ബുക്‌സ്
നിശ്ശബ്ദവസന്തം
റേച്ചല്‍ കാഴ്‌സണ്‍
വിവ: ഡോ.രതിമേനോന്‍
ഡി.സി.ബുക്‌സ്
ലോകമെമ്പാടുമുള്ള പരിസ്ഥിതിസ്‌നേഹികളുടെ ബൈബിള്‍ . ഭൂമിയേയും പ്രകൃതിയേയും കൂടുതല്‍ അടുത്തറിയുവാനും സ്‌നേഹിക്കുവാന പ്രേരിപ്പിക്കുന്ന കൃതി.



































