ഓര്‍മയില്‍ മഞ്ഞ് പെയ്യുന്നു..
ജനുവരി 24 - മലയാളത്തിന്റെ പ്രിയഎഴുത്തുകാരനും ചലച്ചിത്രകാരനുമായ പത്മരാജന്റെ ഓര്‍മയ്ക്ക് 21 വര്‍ഷം. പ്രഭാതത്തിലെ ഇലത്തുമ്പുകളില്‍ മഞ്ഞുതുള്ളികള്‍ കയറിയിരിക്കും പോലെ മനോഹരമായിരുന്നൂ പത്മരാജന്‍ സിനിമകളിലെ ഗാനങ്ങള്‍. മഴയും മഞ്ഞും കാറ്റും നിലാവും നിറവും പ്രണയവും വിരഹവും രതിയും വിരഹവും വേദനയും പത്മരാജന്‍ ഹൃദയം തൊട്ട് കാവ്യാത്മകമായി അഭ്രപാളികളില്‍ അവതരിപ്പിച്ചു. പത്മരാജന്‍ സംവിധാനം ചെയ്ത സിനിമകളില്‍ നിന്ന് തിരഞ്ഞെടുത്ത 10 ഗാനങ്ങള്‍ ഇവിടെ.








