സമൂഹത്തില്‍ വളരെ സജീവമായ എഴുത്തുകാരുടെയും വായനക്കാരുടെയും ഒരു കൂട്ടായ്മ സമൂഹത്തിലേക്കുള്ള ഒരു വലിയ ഇടപെടലാണ്. അത് സമാന്തരമായ ഒരു സമൂഹം സൃഷ്ടിക്കും
-ഉണ്ണി ആര്.
അക്ഷരോത്സവങ്ങള്‍ മലയാളി മനസിനെ വെളിപ്പെടുത്തുന്നവയാണ്. സംസ്കാര സമ്പന്നമായ മലയാളി മനസുകളാണ് അതൊക്കെ ആഘോഷമാക്കി മാറ്റുന്നത്. മലയാളികള്‍ പുസ്തകത്തെ സ്നേഹിക്കുന്നു, അക്ഷരത്തെ സ്നേഹിക്കുന്നു, സാഹിത്യത്തെ ഇഷ്ടപ്പെടുന്നു, എഴുത്തുകാരെ ഇഷ്ടപ്പെടുന്നു.ഇതെല്ലാം ആഘോഷമാക്കി മാറ്റുന്നു. എഴുത്തും ചിന്തയും പുസ്തകങ്ങളും എഴുത്തുകാരും ആക്രമിക്കപ്പെടുന്ന കാലത്തിലാണ് നമ്മള് ജീവിക്കുന്നത് അതിനാല്‍ പുസ്തകങ്ങളെ ആഘോഷമാക്കി മാറ്റുക.
– സാറാ ജോസഫ്
പുറത്തുള്ള എഴുത്തുകാര്‍ക്ക് ഇവിടുള്ള എഴുത്തുകാര്‍ക്ക് സംവേദിക്കാനും അവരുടെ സാഹിത്യത്തെ കുറിച്ച് ആഴത്തില്‍ മനസിലാക്കാനുമുള്ള സാധ്യതയാണ് അക്ഷരോത്സവം. സാഹിത്യകാരന്മാരും സാഹിത്യ വിദ്യാര്‍ത്ഥികളും വായനക്കാരും ഒത്തുചേരുക എന്നത് വലിയൊരു ഉത്സവമാണ്. അത് വളരെ ഗുണകരമായ കാര്യവുമാണ്
– സന്തോഷ് ഏച്ചിക്കാനം