Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

 

സൂര്യന്റെ ചൂടേറ്റ് ഭൗമോപരിതലത്തിലെ ജലം നീരാവിയായി അന്തരീക്ഷത്തിലേയ്ക്ക് ഉയര്‍ന്ന് മേഘങ്ങളാവുന്നു. ഈ മേഘങ്ങള്‍ ഘനീഭവിച്ച് വെള്ളത്തുള്ളികളായി ഭൗമോപരിതലത്തില്‍ പതിക്കുന്നതാണ് മഴ. മഴ മുഴുവനായും ഭൗമോപരിതലത്തില്‍ എത്താറില്ല. ചിലപ്പോള്‍ താഴേക്ക് പതിക്കുന്ന ജലത്തുള്ളികള്‍ അന്തരീക്ഷത്തിലെ വരണ്ട വായുവിലൂടെ സഞ്ചരിക്കുന്‌പോള്‍ അവിടെ വച്ചു തന്നെ നീരാവിയായി മാറുന്നു എന്ന് ശാസ്ത്രീയമായ നിര്‍വചനം ഉണ്ടായാലും മലയാളിക്ക് മഴ ഇതൊന്നുമല്ല. മഴയ്ക്കുള്ള നിര്‍വചനങ്ങള്‍ ഏറെയാണ്. മഴ പ്രണയമാണ്. മഴ കനിവാണ്. മഴ ഓര്‍മ്മയാണ്. മഴ മരണമാണ്. പുസ്തകങ്ങളും കുപ്പായങ്ങളും നനഞ്ഞ് ക്ലാസില്‍ മടിയോടെ കയറിയിരിക്കുന്നത് മുതല്‍ മരിച്ച വീട്ടില്‍ നിന്ന് മഴ നനഞ്ഞ് മരണത്തെയോര്‍ത്തിറങ്ങുന്നത് വരെയുള്ള ദൂരങ്ങളിലെല്ലാം മഴയുണ്ട്. അപ്പോള്‍ മഴ ജീവിതമാകുന്നു. നമുക്കൊരുമിച്ച് മഴ നനയാം....

      

വനവൃക്ഷങ്ങള്‍ മുടിയഴിച്ചാടുന്നേരം ആരാണ് എന്റെ വീടിനുമുമ്പിലെ പാടവരമ്പത്തൂടെ, വെളുത്ത ഉടുമുണ്ട് കാറ്റിലുലച്ച് നടന്നുവരുന്നത്...

അയ്യയ്യാ മഴ അയ്യയ്യാ
പെയ്യട്ടെ മഴ പെയ്യട്ടെ
നെലത്തു പെയ്യ്ണ മഴ നമ്മടെ
മനസ്സില്‍ കെടന്നു പെടയ്ക്കൂലോ
കണ്ടോടീ, മാനത്തുള്ളൊരു
കുപ്പിവള - പൊട്ടുവള.
കുളപ്പടവില്‍ ഇരുന്നുറക്കെ
കരയ്ണതാരാണമ്മച്ചീ ?
കറുകറുത്തൊരു കാക്ക വന്നു
പറയ്ണതെന്താണമ്മച്ചീ?

  

വീണ്ടും ഒരു മഴക്കാലം. കാലം തെറ്റി, പെയ്യാതെ പോകുന്ന, ഒരു കാലവര്‍ഷക്കാലം, പെയ്യാത്ത മഴകള്‍ ജീവന്റെ പുസ്തകത്തിലെ നഷ്ടപ്പെട്ട.....

  

കാണും നേരം മഴയില്‍ നനയുകയാണെന്ന് അനുഭവിപ്പിക്കുന്ന മലയാളത്തിലെ 10 സിനിമാഗാനങ്ങള്‍ . ഓര്‍മ്മകളിലേക്ക് മടങ്ങിപ്പോവാന്‍ പ്രേരിപ്പിക്കുന്നവ

  

മഴയില്‍ കുതിര്‍ന്ന് നില്ക്കുന്ന ഒരു പാട് രചനകള്‍ മലയാളത്തിലും വിശ്വസാഹിത്യത്തിലുമുണ്ടായിട്ടുണ്ട്, ഉണ്ടായിക്കൊണ്ടിരിക്കുന്നു. .....

ഒരു ചെറുകുറിപ്പില്‍ ഒതുങ്ങില്ല മഴയുടെ മുഴുസത്യം. നിറകൊണ്ട വേനലിന്റെ നിറുകയില്‍ നിന്നാണ് മഴ വരുന്നത് എന്നത് അതിനെ ഭൗതികേതരമാക്കുന്നു.

മഴ നേര്‍ത്ത നിലവിളിയായി തോന്നി. തോണി എത്തിയിട്ടില്ല. പുഴയില്‍ മഴയുടെ എണ്ണമില്ലാത്ത പാദങ്ങള്‍ തെളിഞ്ഞുമായുന്നു. കാലന്‍കുടയുടെ സൂചി വലുപ്പത്തിലുള്ള ...

കര്‍ക്കടകം കഴിഞ്ഞാല്‍ ദുര്‍ഘടം കഴിഞ്ഞു
കര്‍ക്കടകത്തില്‍ പത്തില കഴിക്കണം
കര്‍ക്കിടക ഞാറ്റില്‍ പട്ടിണി കിടന്നതു പുത്തിരി കഴിഞ്ഞാല്‍ മറക്കരുത
ു്

മഴക്കാലം ഓര്‍മകളെ ഉണര്‍ത്തുന്ന വേളയാണ്. കാരണം, മഴപെയ്യുമ്പോള്‍, കാറ്റടിക്കുമ്പോള്‍, ഇടിമുഴങ്ങുമ്പോള്‍, തണുക്കുമ്പോള്‍ ഏതൊരാളും ....

© Copyright 2011 Mathrubhumi. All rights reserved