കഥ മരിക്കുന്നില്ല
കഥ പോലെ അനുവാചകരെ വിസ്മയഭരിതരാക്കുന്ന മറ്റൊരു മാധ്യമമില്ല. യഥാര്‍ഥമോ സാങ്കല്പികമോ ആയ അനുഭവങ്ങളാണ് എല്ലാ കഥകളുടെയും പ്രഭവകേന്ദ്രമെന്നു പറയാമെങ്കിലും കഥകള്‍ കേവലം അനുഭവമോ ഭാവനയോ മാത്രമല്ല. കഥ പറയാനും കേള്‍ക്കാനുമുള്ള മനുഷ്യരുടെ ഒടുങ്ങാത്ത ആര്‍ത്തിയാണ്, ഒരര്‍ഥത്തില്‍ എല്ലാത്തരം സര്‍ഗാത്മകപ്രവര്‍ത്തനങ്ങളെയും സാധൂകരിക്കുന്നത്.