ജനുവരി21- ആഖ്യയില്ലാത്ത മഹാമനുഷ്യന് 105 വയസ്സ്. എം.എന്‍.വിജയന് പറഞ്ഞത് പോലെഅനുഭവങ്ങളുടെ വന്‍കരകള്‍ കടന്നുവന്ന് വൈലാലിലെ വീട്ടില്‍ മാങ്കോസ്റ്റിന്‍ മരച്ചുവട്ടിലിരുന്ന് ലോകത്തെ എഴുതിയ ബഷീര്‍ . ഒന്നും ഒന്നും ഇമ്മിണിബല്യ ഒന്നാണ് എന്ന് ജീവിതത്തെ തിരുത്തിയ ബഷീര്‍ . അനന്തമായ പ്രാര്‍ത്ഥനയായി ജീവിതത്തെ കണ്ട ബഷീര്‍ . വെളിച്ചത്തിന് എന്തൊരു വെളിച്ചം എന്ന് അല്‍ഭുതപ്പെടുത്തിയ ബഷീര്‍ .
more...
ആ പൂവ് നീയെന്തു ചെയ്തു?..........?
ഏതുപൂവ് ?..
രക്ത നക്ഷത്രം പോലെ
കടും ചെമാപ്പായ ആ പൂവ് ?
ഓ അതോ ?
അതെ, അതെന്ത് ചെയ്തു..?
തിടുക്കപ്പെട്ടു അന്വേഷിക്കുന്നതെന്തിനു ?
ചവിട്ടി അരച്ചുകളഞ്ഞോ എന്നറിയാന്‍?
കളഞ്ഞെങ്കിലെന്ത്?
ഓ ഒന്നുമില്ല,
എന്റെ ഹൃദയമായിരുന്നു അത്.....!


