സി പി എം- ബി ജെ പി സമാധാനചര്‍ച്ചയുടെ ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയ മാധ്യമപ്രവര്‍ത്തകരോട് കടക്ക് പുറത്തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് വന്‍വിവാദത്തിനാണ് വഴിവച്ചത്. സംഭവത്തില്‍ പ്രതികരണവുമായി എഴുത്തുകാരന്‍ ടി പി രാജീവന്‍ രംഗത്ത്.

ഫെയ്‌സ്ബുക്കിലൂടെയാണ് രാജീവന്റെ പ്രതികരണം. മുഖ്യമന്ത്രിയും വക്കീലന്മാരും തമ്മില്‍ എന്താണ് വ്യത്യാസം എന്ന ചോദ്യത്തോടെയാണ് പോസ്റ്റ് ആരംഭിക്കുന്നത്.

t p rajeevanമാധ്യമപ്രവര്‍ത്തകര്‍ കോടതിയില്‍നിന്ന് പുറത്തുപോകണം എന്ന് വക്കീലന്മാര്‍ പറയുന്നു. കടക്കു പുറത്ത് എന്ന് മുഖ്യമന്ത്രിയും. ഒരു ജനാധിപത്യ സമൂഹത്തിലെ മന്ത്രി മാധ്യമങ്ങളെ എന്തിന് പേടിക്കണം? എന്താണ് അദ്ദേഹത്തിന് മറച്ചുവയ്ക്കാനുള്ളത് എന്ന ചോദ്യത്തോടെയാണ് രാജീവന്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്. 

ടി പി രാജീവന്റെ പോസ്റ്റിലേക്ക്

മുഖ്യമന്ത്രിയും വക്കീലന്മാരും തമ്മില്‍ എന്ത് വത്യാസം. മാധ്യമ പ്രവര്‍ത്തകര്‍ കോടതിയില്‍ നിന്ന് പുറത്തുപോകണം എന്ന് വക്കീലന്മാര്‍ പറയുന്നു. കടക്കു പുറത്തു എന്ന് മുഖ്യമന്ത്രിയും. സര്‍ക്കാര്‍ കൂടെയുണ്ട്. ഒരു ജനാധിപത്യ സമൂഹത്തിലെ മന്ത്രി എന്തിനു മാധ്യമങ്ങളെ പേടിക്കണം? എന്താണ് അദ്ദേഹത്തിനു മറച്ചുവക്കാനുള്ളത്?