ന്ത്യന്‍ ഗ്രാമങ്ങളിലെ ജനത പത്രമോ പുസ്തകമോ വായിച്ചിരുന്നെങ്കില്‍ ഇന്നീ ഗതി ഇന്ത്യയ്ക്ക് വരുമായിരുന്നില്ലെന്ന് എഴുത്തുകാരന്‍ സുസ്‌മേഷ് ചന്ത്രോത്ത്. ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

സുസ്‌മേഷ് ചന്ത്രോത്തിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം

ഇന്ത്യ വായിക്കുന്നു, ഇന്ത്യ വളരുന്നു.' ഫ്രീഡം ഓഫ് ഇന്ത്യന്‍ പബ്ലിഷേഴ്സുമായി സഹകരിച്ചുകൊണ്ട് ഇന്ത്യ ട്രേഡ് പ്രോമോഷന്‍ ഓര്‍ഗനൈസേഷന്‍ ഡെല്‍ഹിയില്‍ നടത്തുന്ന പുസ്തകമേളയുടെ തലവാചകം. 

ഹും... ഇന്ത്യ കുന്തം വായിക്കുന്നു. ഇന്ത്യയിലെ ഗ്രാമങ്ങളില്‍ പത്രം പോലും കടന്നുചെല്ലുന്നില്ല. പിന്നെയാ പുസ്തകം. 

ചിലപ്പോള്‍ പട്ടണങ്ങളില്‍ കുറച്ച് വിദ്യാസമ്പന്നര്‍ വായിക്കുന്നുണ്ടാകുമായിരിക്കും ?? ഇന്ത്യന്‍ ഗ്രാമങ്ങളിലെ ജനത പത്രമോ പുസ്തകമോ വായിച്ചിരുന്നെങ്കില്‍ ഇന്നീ ഗതി ഇന്ത്യയ്ക്ക് വരുമായിരുന്നില്ല.

സുസ്‌മേഷ് ചന്ത്രോത്തിന്റെ പുസ്തകങ്ങള്‍ വാങ്ങാം​