മെര്‍സലിലൂടെ ഒരു പുതിയ തെറിവാക്ക് ഇന്ത്യക്കു സംഭാവന നല്‍കിയ എല്ലാവരേയും അനു'മോദി'ക്കുന്നുവെന്ന് സാഹിത്യകാരന്‍. ജിഎസ്ടി എന്ന തെറിവാക്ക് എന്ന പേരില്‍ ഫെയ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. 

സുഭാഷ് ചന്ദ്രന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം 

ജിഎസ്ടി എന്ന തെറിവാക്ക്

മെര്‍സല്‍ എന്ന തമിഴ് ചിത്രത്തില്‍ ജി എസ് ടി എന്ന വാക്ക് ഒരു ബീപ് ശബ്ദമിട്ടു മറയ്ക്കണമത്രെ! സാധാരണയായി നായകനോ വില്ലനോ പറയുന്ന തെറിവാക്കാണ് ഇങ്ങനെ മറയ്ക്കാറുള്ളത്. അങ്ങനെ ഈ സിനിമയിലൂടെ ഒരു പുതിയ തെറിവാക്ക് ഇന്ത്യക്കു സംഭാവന നല്‍കിയ എല്ലാവരേയും അനു'മോദി'ക്കുന്നു!

സന്ദര്‍ഭവശാല്‍, അര്‍ത്ഥം മാറിയ ഒരു പ്രയോഗം എനിക്കു വീഴ്ത്തിത്തന്നതിനും നന്ദി. 'അനുസരി'പ്പിക്കലാണ് ഫാസിസത്തിന്റെ മുഖ്യവിനോദം. ഇന്ത്യയില്‍ അതിനിനി അനു'മോദി'ക്കുക എന്നു മതി. തിരുവായില്‍ നിന്നു വീഴുന്ന എന്തിനേയും അനുമോദിക്കുക! ന്ന്വവച്ചാല്‍ സുല്‍ത്താന്‍ ഓഫ് ഇന്ത്യയ്കു ജയ് വിളിക്കുക.

സുഭാഷ് ചന്ദ്രന്റെ പുസ്തകങ്ങള്‍ വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക