മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ വ്യാപക പ്രതിഷേധവുമായി സാഹിത്യലോകം. അഭിപ്രായ സ്വാതന്ത്ര്യത്തിനുനേരെയാണ് വെടിയുണ്ടകള്‍ ചീറിപ്പാഞ്ഞിരിക്കുന്നതെന്ന് സാറാ ജോസഫ് പറയുന്നു. ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തനം അത്യന്തം അപകടത്തിലാണെന്നും സാറ അഭിപ്രായപ്പെടുന്നുണ്ട്. 

പോസ്റ്റ് വായിക്കാം

'കല്‍ ബുര്‍ഗിയുടെ ഘാതകരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.പ്രതികള്‍ സംരക്ഷിയ്ക്കപ്പെട്ടിരിയ്ക്കുന്നു.ഗൗരിയുടെ നേര്‍ക്കും
സമാനമായ കൊലയാണ് നടന്നിരിക്കുന്നത്..

അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെയാണ് ഈ വെടിയുണ്ടകള്‍ ചീറിപ്പാഞ്ഞത്.ഗൗരി ലങ്കേഷിന്റെ നെഞ്ച് തുളച്ച് കടന്നു പോയിഅത് ഇന്ത്യയുടെ ഹൃദയം തകര്‍ത്തിരിയ്ക്കുന്നു. ഇന്ത്യയില്‍ മാധ്യമ പ്രവര്‍ത്തനം അത്യന്തം അപകടത്തിലാണ്.