ചിരിച്ചും ചിരിപ്പിച്ചും ജീവിതം ആഘോഷമാക്കുന്നതിനിടയിലാണ് മലയാളത്തിന്റെ മഹാനടന്‍ ഇന്നസെന്റിനു ക്യാന്‍സര്‍ പിടിപെടുന്നത്. അദ്ദേഹത്തിന്റെ ചികിത്സയ്ക്കിടെ തന്റെ സഹധര്‍മിണി ആലീസിനും കാന്‍സറാണ് എന്ന യാഥാര്‍ത്ഥ്യം ഡോക്ടര്‍മാരില്‍നിന്നും അറിഞ്ഞ ഇന്നസെന്റ് പതറിയില്ല. മാത്രമല്ല തനിക്ക് കാന്‍സറാണ് എന്ന വിവരം ലോകത്തെ അറിയിച്ചതുപോലും സ്വത: സിദ്ധമായ നര്‍മത്തോടെയായിരുന്നു. 

അദ്ദേഹം പറഞ്ഞു : 'ഞാനിത് അമ്പലത്തീന്നോ അരമനേന്നോ മോഷ്ടിച്ചതൊന്നുമല്ല. എല്ലാവര്‍ക്കും വരണപോലെ വന്നതല്ലേ.' വളരെ പോസീറ്റീവായി രോഗത്തെ സമീപിച്ച അദ്ദേഹത്തെക്കുറിച്ച് ചികിത്സിച്ച ഡോക്ടര്‍ പറഞ്ഞു: 'ഇന്നസെന്റ് ഒരു മരുന്നാണ്. രോഗത്തിനോടുള്ള അദ്ദേഹത്തിന്റെ സമീപനം ചികിത്സയേക്കാള്‍ ഗുണം ചെയ്തിട്ടുണ്ട്' എന്നും ഡോക്ടര്‍ ഗംഗാധരന്‍ പറയുന്നു. 

ഇന്നസെന്റ് ഒരു മാതൃകയാണ്. രോഗം എന്നത് ജീവിതത്തിന്റെ തന്നെ അവസാനമാണെന്ന് കരുതുന്നവര്‍ക്ക് മുന്നില്‍ ഉയര്‍ത്തിക്കാട്ടാവുന്ന മാതൃക. ഇത്തരത്തില്‍ ഒട്ടനവധി മാതൃകകള്‍ നമുക്ക് മുന്നിലുണ്ട്. ജീവിതം കൈവിട്ട് പോകുമെന്ന് കരുതുന്നിടത്തുനിന്ന് ഉയര്‍ത്തെഴുനേറ്റ് ജീവിതത്തിനെതിരെ പടവെട്ടി വിജയം വരിച്ചവര്‍. കണ്ണു തുറന്നു നോക്കിയാല്‍ നമുക്ക് അവരെ കാണാം. അവരുടെ പോരാട്ടങ്ങല്‍ നമുക്കും മാതൃകയാക്കാം. 

vijayathilekkulla chuvaduveppuജീവിത്തിന്റെ ലക്ഷ്യസ്ഥാനങ്ങളിലെത്താന്‍ സഹായിക്കുന്ന വിശ്വപ്രശസ്തരായ വ്യക്തികളുടെ ജീവിതകഥകളും ചിന്തകളും കേര്‍ത്തിണക്കി തയ്യാറാക്കിയിരിക്കുന്നു പുസ്തകമാണ് വിജയത്തിലേക്കുള്ള ചുവടുവെപ്പ്. ആല്‍ഫ്രഡ് നോബെല്‍, ടെറി ഫോക്‌സ്, ലാന്‍സ് ആംസ്‌ട്രോങ്, മാഡം ക്യൂറി, ലീലാ മേനോന്‍, ദീപ മാലിക്, വില്‍മ റുഡോള്‍ഫ്, എന്നിങ്ങനെ ദുർവിധിക്കെതിരേ പോരാടി വിജിയിച്ചവരിലൂടെ വിജയയാത്രയ്ക്ക് ഉതകുന്ന ചിന്തകള്‍ മുന്നോട്ട് വെയ്ക്കുകയാണ് പുസ്തകത്തില്‍ നവാസ് മൂന്നാംകൈ. 

വിജയത്തിലേക്കുള്ള ചുവടുവെയ്പ്പ് എന്ന പുസ്തകം വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ജീവിതവിജയത്തിന് കുറുക്കുവഴികളില്ല. എന്നാല്‍, ഓരോ വ്യക്തിയിലും അന്തര്‍ലീനമായ കഴിവുകളെ പരിപോഷിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുകയാണെങ്കില്‍ അയാള്‍ വിജയിക്കുകതന്നെ ചെയ്യും എന്ന വാക്യമാണ് പുസ്തകത്തിലൂടെ ഗ്രന്ഥകാരന്‍ അടിവരയിടുന്നത്.

Content Highlights : vijayathilekkullachuvaduveppu, leela menon,madame curie, Malayalam books, Malayalam selfhelp books, malayalam Literature