പി.എസ്.സി പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് എന്നും വെല്ലിവിളിയുയര്‍ത്തുന്നവയാണ് ഇംഗ്ലീഷ് വിഭാഗത്തില്‍ നിന്നുള്ള ചോദ്യങ്ങള്‍. ഇംഗ്ലീഷ് പ്രധാന വിഷയമായി പഠിച്ച് ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയവര്‍ പോലും മത്സരപ്പരീക്ഷകളിലെ ഇംഗ്ലീഷ് ചോദ്യങ്ങളെ നേരിടാതെ വെള്ളം കുടിക്കുന്നത് കാണാം.

ഒന്നും രണ്ടും മാര്‍ക്കുകള്‍ പോലും വിലപ്പെട്ട പരീക്ഷകളില്‍ ഈ വിഭാഗത്തില്‍ നിന്നുള്ള ചോദ്യങ്ങളെ അവഗണിച്ച് മുന്നേറുക അസാധ്യവുമാണ്. കേരള പി.എസ്.സി പരീക്ഷകളിലെ ഒരു പ്രധാന വിഭാഗമാണ് ഇംഗ്ലീഷ്. എന്നാല്‍ പരീക്ഷയക്ക് തയ്യാറെടുക്കുന്നവരില്‍ അധികവും പൊതുവിജ്ഞാനത്തിനാണ് മുന്‍തൂക്കം നല്‍കുന്നത്. പൊതുവിജ്ഞാനത്തിനൊപ്പം മറ്റ് മേഖലകള്‍ക്കും പ്രാധാന്യം നല്‍കി തയ്യാറെടുത്താല്‍ മാത്രമേ വിജയം സാധ്യമാകുകയുള്ളൂ.

psc englishപൊതുവിജ്ഞാനത്തിന് അമിത പ്രാധാന്യം നല്‍കി പഠിക്കുന്ന പലര്‍ക്കും ഇംഗ്ലീഷ് ചോദ്യങ്ങളെ നേരിടുമ്പോള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കുന്നില്ല. ഇംഗ്ലീഷിലുള്ള പ്രാവീണ്യക്കുറവിനപ്പുറം മത്സരപ്പരീക്ഷകളിലെ ഇംഗ്ലീഷ് ചോദ്യങ്ങളെപ്പറ്റി വ്യക്തമായ ധാരണയില്ലാത്തതാണ് പ്രധാന പ്രശ്‌നം.

ഈ സാഹചര്യത്തില്‍ പി.എസ്.സി. പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് തുണയാകുന്ന പുസ്തകമാണ് ഒ.അബൂട്ടി തയ്യാറാക്കിയ പി.എസ്.സി ഇംഗ്ലീഷ് പരീഷാസഹായി. മികച്ച രീതിയില്‍ തയ്യാറെടുത്താല്‍ ഏതൊരാള്‍ക്കും ഈ വിഭാഗത്തില്‍ നിന്നുള്ള ചോദ്യങ്ങളെ അനായാസം നേരിടാവുന്നതാണ്. അനുയോജ്യമായ പഠനരീതി തിരഞ്ഞെടുത്ത് ഇംഗ്ലീഷ് പരിജ്ഞാനം വര്‍ധിപ്പിക്കുക എന്നതാണ് പ്രധാന കാര്യം. ഒപ്പം പരമാവധി ചോദ്യമാതൃകകള്‍ പരിചയപ്പെടുകയും ചെയ്യുക. 

മുന്‍ പി.എസ്.സി പരീക്ഷകളില്‍ വന്ന ഇംഗ്ലീഷ് ചോദ്യങ്ങളെ വിലയിരുത്തിയാല്‍ ഏത് തരത്തിലുള്ള ചോദ്യങ്ങളാണ് പൊതുവില്‍ കൂടുതലായി ചോദിച്ചു വരുന്നതെന്ന് മനസിലാക്കുവാന്‍ സാധിക്കും. മുന്‍ വര്‍ഷങ്ങളിലെ ചോദ്യങ്ങള്‍ വിലയിരുത്തിയാണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. 

വിജയത്തിലേക്കുള്ള കുറിക്കുവഴികളാണ് എല്ലാവരും അന്വേഷിക്കുന്നത്. അതിനായി വെറുതെ സമയം മെനക്കെടുത്തുകയും ചെയ്യുന്നു. ഇംഗ്ലീഷ് പഠിക്കുകയെന്നാല്‍ ഭാഷയിലെ പൊതു നിയമങ്ങള്‍ പഠിക്കുക എന്നതാണ് പലരുടേയും ധാരണ. അതിനാല്‍ തന്നെ അവര്‍ക്ക് പല ചോദ്യങ്ങള്‍ക്കു മുന്നിലും മുട്ടുമടക്കേണ്ടിവരുന്നു.

എന്നാല്‍ ശരിയയ പഠനത്തിലൂടെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആത്മവിശ്വാസത്തോടെ പരീക്ഷയെ അഭിമുഖീകരിക്കാന്‍ സാധിക്കും. ഇതിന് ആശ്രയക്കാവുന്ന പുസ്തമാണ് പി.എസ്.സി ഇംഗ്ലീഷ് പരീഷാസഹായി.