കേരളത്തില്‍ ഒരു ജോലി സ്വപ്‌നം കാണുന്ന ബഹുഭൂരിപക്ഷം ഉദ്യോഗാര്‍ഥികളുടെയും സ്വപ്‌നമാണ് സാധാരണക്കാരന്റെ സിവില്‍ സര്‍വീസ് എന്നറിയപ്പെടുന്ന എല്‍.ഡി.ക്ലര്‍ക്ക്. എന്നാല്‍ ഈ ലക്ഷ്യത്തിലേക്കെത്തണമെങ്കില്‍ ചെറുതല്ലാത്ത പരിശ്രമം ഉദ്യോഗാര്‍ഥികളുടെ ഭാഗത്തുനിന്നുണ്ടാകണം.

ചോദ്യങ്ങളുടെ നിലവാരത്തില്‍ മറ്റ് മത്സരപരീക്ഷകളെക്കാള്‍ ഒട്ടും പിന്നിലല്ല കേരള പി.എസ്.സി നടത്തുന്ന എല്‍.ഡി ക്ലര്‍ക്ക് പരീക്ഷ. മത്സരാര്‍ഥികളുടെ ബാഹുല്യം കൂടിയാകുമ്പോള്‍ ഇത് കടുത്തതാകുന്നു.

മാത്രവുമല്ല മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി പുതുമയുള്ള ചോദ്യങ്ങളും സമീപനങ്ങളുമുണ്ടാകുന്നു എന്നതും എല്‍.ഡി ക്ലര്‍ക്ക് പരീക്ഷയെ കഠിനമാക്കുന്നു. അതിനാല്‍ തന്നെ റാങ്കില്‍ മുന്നിലെത്തി, ജോലി നേടണമെങ്കില്‍ പഴുതടച്ചുള്ള പരിശീലനം ആവശ്യമാണ്.

ldc question bank 90 solved papers and analysisചിട്ടയായ പഠന രീതിയും തുടര്‍ പരിശീലനങ്ങളും ഇക്കാര്യത്തില്‍ അത്യാവശ്യമാണ്. ഇതിന് മറ്റ് പഠന സാമഗ്രികള്‍ക്കൊപ്പം ഒരു പഠന സഹായിയുണ്ടെങ്കില്‍ നിങ്ങളുടെ പഠനം മികവുറ്റതാക്കാന്‍ സാധിക്കും. ഇക്കാര്യത്തില്‍ ആശ്രയിക്കാവുന്ന പുസ്തകമാണ് 'മാതൃഭൂമി തൊഴില്‍വാര്‍ത്ത എല്‍.ഡി.സി ക്വസ്റ്റ്യന്‍ ബാങ്ക്'.

എല്‍.ഡി.ക്ലര്‍ക്ക് പരീക്ഷ അടുത്തിരിക്കുന്ന ഘട്ടത്തില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് സമ്പൂര്‍ണ വഴികാട്ടിയായിരിക്കും ഈ പുസ്തകം. 2004 മുതല്‍ 2016 വരെയുള്ള എല്‍.ഡി.സി.ലെവല്‍ പരീക്ഷകളുടെ സമ്പൂര്‍ണ സമാഹാരമാണ് മാതൃഭൂമി തൊഴില്‍വാര്‍ത്ത എല്‍.ഡി.സി ക്വസ്റ്റ്യന്‍ ബാങ്ക്.

90 സോള്‍വ്ഡ് പേപ്പറുകളാണ് പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്. എല്ലാ ചോദ്യപേപ്പറുകള്‍ക്കൊപ്പവും പരീക്ഷ എഴുതി പരിശീലിക്കാനുള്ള ഒ.എം.ആര്‍.ഷീറ്റ് നല്‍കിയിരിക്കുന്നു എന്നതും പുസ്തകത്തിന്റെ സവിശേഷതയാണ്.

ഗണിതം, ഇംഗ്ലീഷ് ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ക്കൊപ്പം വ്യക്തമായ വിശദീകരണങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ഉദ്യോഗാര്‍ഥികള്‍ക്ക് സഹായകരമാണ്. ആനുകാലിക ചോദ്യങ്ങള്‍ക്ക് പരിഷ്‌കരിച്ച ഉത്തരങ്ങളും ഓരോ ചോദ്യപേപ്പറിനൊപ്പവും സമഗ്രമായ വിശകലനവും നല്‍കിയിരിക്കുന്നു.

സമീപകാല പി.എസ്.സി. പരീക്ഷകളില്‍ വന്ന പുതിയ ചോദ്യങ്ങളുടെ സമാഹാരമാണ് പുസ്തകത്തിന്റെ മറ്റൊരു സവിശേഷത. ഒപ്പം പി.എസ്.സി. ആവര്‍ത്തിക്കുന്ന 1000 വസ്തുതകളും പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.