ര്‍ക്കാര്‍ ജോലി സ്വപ്‌നം കാണുന്നവര്‍ക്കുള്ള ഏറ്റവും നല്ല അവസരമാണ് എല്‍ ഡി സി പരീക്ഷ. എറ്റവും വാശിയേറിയ മത്സരം നടക്കുന്നതും എല്‍ ഡി സി പരീക്ഷയിലാണ്. അതുകൊണ്ട് തന്നെ ഉയര്‍ന്ന റാങ്ക് ലഭിച്ചില്ലെങ്കില്‍ പിന്തള്ളപ്പെട്ടു പോകാനും സാധ്യതയുണ്ട്. ഇത്തവണത്തെ പരീക്ഷ അടുത്തെത്തിക്കഴിഞ്ഞു. പഠിച്ചതെല്ലാം ഒന്നു കൂടി മറിച്ചു നോക്കാനും ഉറപ്പാക്കാനുമുള്ള സമയമാണിത്. അതിനായി നിങ്ങളെ സഹായിക്കുന്ന ചില പുസ്തകങ്ങളിതാ...

ldcമാതൃഭൂമി തൊഴില്‍വാര്‍ത്ത എല്‍ ഡി സി ക്വസ്റ്റ്യന്‍ ബാങ്ക്

2004 മുതല്‍ 2016 വരെയുള്ള 12 വര്‍ഷങ്ങളിലെ എല്‍ ഡി സി ലെവല്‍ പരീക്ഷകളുടെ സമ്പൂര്‍ണ സമാഹാരമാണ് മാതൃഭൂമി തൊഴില്‍ വാര്‍ത്ത എല്‍ ഡി സി ക്വസ്റ്റ്യന്‍ ബാങ്ക്. കണക്ക്, ഇംഗ്ലീഷ്, പൊതുവിജ്ഞാനം ചോദ്യങ്ങളുടെ ഉത്തരങ്ങളും വിശദീകരണങ്ങളും നല്‍കിയിട്ടുണ്ട്. പഠനശേഷം വിദ്യാര്‍ഥികള്‍ക്ക് പരിശീലിക്കാന്‍ ഒ എം ആര്‍ ഷീറ്റും പുസ്‌കതത്തിന് ഒപ്പമുണ്ട്. 

എല്‍.ഡി.സി. ഫാക്ട് ഫയല്‍ 2016

എല്‍.ഡി.സി പരീക്ഷ വിജയം സ്വപ്‌നം കാണുന്നവര്‍ക്കായി മാതൃഭൂമി പുറത്തിറക്കിയ പുസ്തകമാണ് മാതൃഭൂമി തൊഴില്‍ വാര്‍ത്ത എല്‍.ഡി.സി ഫാക്ട് ഫയല്‍ 2016. എല്‍.ഡി.സി. പരീക്ഷയുടെ മാത്രമല്ല പി.എസ്.സി. നടതത്തുന്ന ഒട്ടുമിക്ക എല്ലാ പരീക്ഷകളുടെയും സിലബസ് ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.

ldc-fact-file-2016സാമൂഹിക വികസന പദ്ധതികള്‍, ഭരണഘടന, നവോത്ഥാനം, സാമ്പത്തികം, പരിസ്ഥിതി, പി.എസ്.സി അടുത്തിടെ പരീക്ഷകളില്‍ പ്രാമുഖ്യം നല്‍കുന്ന മേഖലകള്‍ക്ക് പുസ്തകത്തില്‍ പ്രത്യേകം ഊന്നല്‍ നല്‍കിയിരിക്കുന്നു. എല്‍.ഡി.സി പരീക്ഷയുടെ അഭിഭാജ്യഘടകങ്ങളായ ഗണിതം, റിസണിങ്, ഇംഗ്ലീഷ്, മലയാളം എന്നിവക്കും പുസ്തകത്തില്‍ പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ട്. ഈ വിഭാഗങ്ങളില്‍ നിന്നുള്ള പരമാവധി വസ്തുതകള്‍ പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇതിനൊപ്പം മാതൃകാ ചോദ്യപ്പേപ്പറുകളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.psc-avarthikkunna-2222-chodyngal

പി.എസ്.സി. പരീക്ഷകള്‍ക്ക് ചോദ്യങ്ങള്‍ തയ്യാറാക്കുന്നവരും വിവിധ വിഷയങ്ങളിലെ വിദഗ്ദ്ധരുമടക്കം 90ലധികം ഏഴുത്തുകാര്‍ പുസ്തകത്തിന്റെ പിന്നണിയില്‍ അണിനിരന്നിരിക്കുന്നു എന്നതാണ് പുസ്തകത്തിന്റെ ഏറ്റവും വലിയ സവിശേഷത. അതിനാല്‍ തന്നെ എല്ലാ മേഖലകളില്‍ നിന്നുമുള്ള അറിവിന്റെ ചെറു ശകലങ്ങള്‍ 700ലധികം പേജുകളിലായി സമാഹരിക്കാന്‍ പുസ്തകത്തിന് സാധിച്ചിട്ടുണ്ട്.

പി.എസ്.സി. ആവര്‍ത്തിക്കുന്ന 2222 ചോദ്യങ്ങള്‍

പി.എസ്.സി പരീക്ഷകളില്‍ ഏറ്റവുമധികം ചോദ്യങ്ങള്‍ ഉണ്ടാകുക പൊതുവിജ്ഞാനത്തില്‍ നിന്നാണ്. അതിന് പുറമേ ഗണിതശാസ്ത്രത്തില്‍ നിന്നും ഇംഗ്ലീഷില്‍ നിന്നും ചോദ്യങ്ങളുണ്ടാകും. ഈ വിഭാഗങ്ങളില്‍ നിന്നുള്ള ചോദ്യങ്ങളെ നേരിടാന്‍ ഉദ്യോഗാര്‍ഥിയുടെ ഭാഗത്ത് നിന്ന് മികച്ച പരിശ്രമം ആവശ്യമാണ്. ഇക്കാര്യത്തില്‍ ഉദ്യോഗാര്‍ഥികളെ സഹായിക്കുന്ന പുസ്തകമാണ് പി.എസ്.സി. ആവര്‍ത്തിക്കുന്ന 2222 ചോദ്യങ്ങള്‍.  മുന്‍ വര്‍ഷങ്ങളില്‍ പി.എസ്.സി ആവര്‍ത്തിച്ച ചോദ്യങ്ങളാണ് പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്.

who-is-who-p.s.c-companionഹു ഇസ് ഹു പി.എസ്.സി. കംപാനിയന്‍

കേരള പി.എസ്.സി. നടത്തുന്ന പരീക്ഷകളില്‍ പ്രമുഖ വ്യക്തികളെ സംബന്ധിക്കുന്ന ചോദ്യങ്ങള്‍ ആവര്‍ത്തിക്കുന്നതായി കാണാം. ഇത്തരം ചോദ്യങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത വസ്തുതകള്‍ സമാഹരിച്ചിരിക്കുന്ന പുസ്തകമാണ് ഹു ഇസ് ഹു പി.എസ്.സി. കംപാനിയന്‍.

കായികതാരങ്ങള്‍, എഴുത്തുകാര്‍, പുരസ്‌കാര ജേതാക്കള്‍, സ്മാരക സ്ഥാപകര്‍, ചിത്രകാരന്മാര്‍, സംഗീതജ്ഞര്‍, ഭരണാധികാരികള്‍, ശാസ്ത്രജ്ഞര്‍, സഞ്ചാരികള്‍, വിവിധ മേഖലകളിലെ ആദ്യ വ്യക്തികള്‍, ന്യായാധിപന്മാര്‍, സിനിമാ ലോകത്തെ പ്രമുഖര്‍, ഇന്ത്യന്‍ പ്രാധാനമന്ത്രിമാര്‍, പ്രസിഡന്റുമാര്‍, മുഖ്യമന്ത്രിമാര്‍, സ്പീക്കര്‍മാര്‍, ശില്പികള്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ നിന്നുള്ള വ്യക്തികളെക്കുറിച്ചുള്ള വൈവിധ്യമായ വിവരങ്ങള്‍ പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.psc-capsule

പി.എസ്.സി കാപ്‌സ്യൂള്‍

ലാസ്റ്റ് ഗ്രേഡ്, എല്‍.ഡി. ക്ലര്‍ക്ക് എന്നിങ്ങനെ എല്ലാത്തരം പി.എസ്.സി പരീക്ഷകള്‍ക്കും തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ചോദ്യങ്ങളും ഉത്തരങ്ങളുമാണ് പി.എസ്.സി കാപ്‌സ്യൂള്‍ എന്ന പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, ഇന്ത്യയിലെ ഉത്സവങ്ങള്‍, വിമാനക്കമ്പനികളും വിമാനത്താവളങ്ങളും, ഇന്ത്യന്‍ കായികതാരങ്ങള്‍, ചാരസംഘടനകള്‍, പര്‍വതങ്ങള്‍, സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍, ദുരന്തങ്ങള്‍, ഇന്ത്യന്‍ പാര്‍ലമെന്റ് എന്നിങ്ങനെ എഴുപതോളം മേഖലകളില്‍ നിന്നുള്ള 1500 ഓളം വിജ്ഞാനശകലങ്ങളാണ് ഈ പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്.

മാനസികശേഷി പരീക്ഷയില്‍ മാര്‍ക്ക് നേടാന്‍ ചില വഴികള്‍ Read More

കണക്ക് പഠിക്കാന്‍ ചില തന്ത്രങ്ങള്‍ Read More

കണക്കിലെ എളുപ്പവഴികള്‍ Read More

പി.എസ്.സി. പരീക്ഷയിലെ ഇംഗ്ലീഷിനെ നേരിടാം Read More