ണിതശാത്രം ജീവിതത്തിന്റെ ഭാഗംകൂടിയാണ്. നിത്യ ജീവിതത്തിലെ ഓരോ സന്ദര്‍ഭത്തിലും കണക്കിന്റെ പ്രാധാന്യം വലുതാണ്. ചിലപ്പോള്‍ നാം അറിഞ്ഞും മറ്റു ചിലപ്പോള്‍ നാം അറിയാതെയും അത് സംഭവിക്കുന്നു.

വാഹനങ്ങളുടെ വേഗം മനസിലാക്കി റോഡ് മുറിച്ചു കടക്കുവാന്‍ ഗണിതശാസ്ത്രബോധമുള്ള ഒരാള്‍ക്ക് മാത്രമേ സാധിക്കുകയുള്ളു. ഈ പ്രക്രിയയില്‍ വാഹനത്തിന്റെ വേഗവും സമയവും ദുരവും തമ്മിലുള്ള കണക്കുകൂട്ടലുകള്‍ നാം അറിയാതെ തന്നെ നമ്മുടെ മനസില്‍ നടക്കുന്നു. 

ഇത് പോലെ നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ട ഒട്ടനവധി ശീലങ്ങള്‍ രൂപീകരിക്കുന്നതില്‍ ഗണിതശാസ്ത്രത്തിന് പങ്കുണ്ട്. എന്നാല്‍ നമ്മുടെ പല വിദ്യാര്‍ഥികളും കണക്കിനെ പടിക്ക് പുറത്ത് നിര്‍ത്താനാണ് ശ്രമിക്കുന്നത്. അവര്‍ക്ക് കണക്ക് ഒരു കീറാമുട്ടിയാണ്. എന്നാല്‍ ഗണിതശാസ്ത്രത്തിലെ അടിസ്ഥാന തത്വങ്ങള്‍ ഉറയ്ക്കാത്തതും പഠിപ്പിക്കുന്നതിലെയും പഠിക്കുന്നതിലെയും തെറ്റായ രീതികളുമാണ് ഇതിന് കാരണം. 

നമ്മുടെ വിദ്യാഭ്യാസ രീതിയില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാകുന്നതോടെ ബഹുഭൂരിപക്ഷം വിഭാഗം കണക്കിനെ ഉപേക്ഷിക്കുന്നു. എന്നാല്‍ പിന്നീട് പഠനശേഷം മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുത്ത് തുടങ്ങുമ്പോഴാണ് പണ്ട് ഉപേക്ഷിച്ച് കണക്കിനെ അവര്‍ പൊടിതട്ടിയെടുക്കുന്നത്. അതിന് കാരണമോ മത്സരപ്പരീക്ഷകള്‍ക്ക് ഗണിതം ഒഴിച്ചു കൂട്ടാനാവില്ല എന്നതും. 

kanakkile eluppavazhikalകണക്കിനെ പേടിച്ച് പിന്മാറിയവര്‍ പിന്നീട് ഖേദിച്ചിട്ടേയുള്ളു. ഒരു ഇടവേളയ്ക്ക് ശേഷം കണക്ക് പഠിച്ചു തുടങ്ങുമ്പോൾ അനുഭവപ്പെടുന്ന സ്വാഭാവികമായ ബുദ്ധിമുട്ട് തന്നെ കാരണം. കണക്കില്‍ അഭിരുചി വരുത്താനും കണക്കിന്റെ മാസ്മരിക ലോകത്തിലേക്ക് ഇറങ്ങിച്ചെല്ലാനും ഉപകരിക്കുന്ന പുസ്തകമാണ് ടി. ശിവദാസിന്റെ കണക്കിലെ എളുപ്പവഴികള്‍. 

കടുകട്ടിയെന്ന് വിചാരിക്കുന്ന ഓരോ ഗണിത ക്രിയകളും മനസിലാക്കാന്‍ എത്രയോ എളുപ്പവഴികളുണ്ട്. ആ പുതുവഴികള്‍ പറഞ്ഞുതരുകയാണ് ഈ പുസ്തകം. അതുവഴി കണക്കില്‍ അഭിരുചി വളര്‍ത്താനും എളുപ്പവഴികള്‍ കണ്ടെത്താനും വേഗത വര്‍ധിപ്പിക്കാനും പുസ്തകം സഹായിക്കുന്നു. മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഒരുപോലെ ഉപകാരപ്രദമാണ് കണക്കിലെ എളുപ്പവഴികള്‍.

ആഖ്യാന ശൈലികൊണ്ട് എത്രകണ്ട് ലളിതമാക്കാമോ അത്രത്തോളം ലളിതമാണ് ഈ പുസ്തകം. ബോധന രീതിയുടെ സവിശേഷതയും ഗ്രന്ഥകര്‍ത്താവിന്റെ അനുഭവജ്ഞാനവും വിഷയത്തിലുള്ള അറിലും ഒത്തുചേര്‍ന്നപ്പോള്‍ മികച്ച ഒരു പുസ്തകമായി കണക്കിലെ എളുപ്പവഴികള്‍ മാറി.

കണക്കിലെ എളുപ്പവഴികള്‍ എന്ന പുസ്തകം വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക