കർത്താവിനോടുള്ള പ്രണയം മൂത്താണ് കുഞ്ഞുമേരി അവന്റെ മണവാട്ടിയായത്. ചിറകില്ലെങ്കിലും അവൾ സിസ്റ്റർ ഏയ്ഞ്ചൽ മേരിയായി. എല്ലാ രാത്രികളിലും കർത്താവ് സ്വർഗത്തുനിന്ന് ചെമ്മരിയാട്ടിൻപറ്റങ്ങൾപോലെയുള്ള മേഘങ്ങളുടെ അകമ്പടിയോടെ അവളുടെ ഉറക്കത്തിലേക്കിറങ്ങിവന്നു.

അവളുടെ ഹൃദയം കർത്താവിന്റെ ചുണ്ടുകളിൽ നിന്ന് ഉതിർമണികളെപ്പോലെ പൊഴിയുന്ന വചനങ്ങൾ കൊത്തിപ്പെറുക്കി പ്രഭാതത്തിന്റെ വിശുദ്ധിയിലേക്ക് പറന്നു.

രാത്രികളിൽ കർത്താവിനെ സ്വപ്നം കാണുന്ന ഏയ്ഞ്ചൽ മേരിയുടെ കഥയാണ് ഗ്രേസിയുടെ രക്തവും മാംസവും പറയുന്നത്. കഥ വായിച്ചിരിക്കുന്നത് സ്വീറ്റി.