യാള്‍ ഒറ്റയ്ക്കാണ് ആ വീട്ടില്‍ താമസിച്ചിരുന്നത്. ഭാര്യയും മക്കളുമൊക്കെ ഉണ്ടായിരുന്നു. പക്ഷേ, അവരൊക്കെ അയാളുമായി ചേര്‍ന്നുപോകാനാകാതെ പിണങ്ങി വേറെവഴിക്ക് പോയി.

ജീവിക്കാനായി അത്യാവശ്യം ചില മനുഷ്യരുമായുള്ള ഇടപാടുകളല്ലാതെ അയാള്‍ക്ക് ഇപ്പോള്‍ ആരുമായും ബന്ധങ്ങളൊന്നുമില്ല. അതുകൊണ്ടുതന്നെ ആ വീട്ടില്‍ മറ്റാരുമങ്ങനെ വരാറുമില്ല. സത്യത്തില്‍ ഇപ്പോള്‍ ജീവിതം സുഖകരമാണ്, സമാധാനപൂര്‍ണമാണ്. ഇനി ശിഷ്ടകാലം ഇങ്ങനെയങ്ങ് പോയാല്‍ മതിയായിരുന്നു. എന്നും രാത്രിയില്‍ കിടക്കാന്‍നേരം അയാള്‍ ഓര്‍ക്കും.

ഒറ്റക്കായ അയാള്‍ക്ക് കൂട്ടായി ഒരു പൂച്ച എത്തുന്നതും അയാള്‍ തന്റെ പൂച്ച്ക്ക് സംസാരശേഷി കിട്ടാനായി ആഗ്രഹിക്കുകയും അതിന് ശേഷമുണ്ടാകുന്ന സംഭവങ്ങളും പറയുന്ന കഥയാണ് വിനു എബ്രഹാമിന്റെ ഭാഷാവരം. കഥ കേള്‍ക്കാം കഥാകൃത്തിന്റെ ശബ്ദത്തില്‍.