ഹാനും പ്രശസ്തനും സര്‍വോപരി ജനസമ്മതനുമായ ഒരു ചിന്തകന്‍ തന്റെ ചെറുമകന് ഒരു പേരിട്ടു. മനുഷ്യകുലത്തില്‍ പരസ്പര സ്പര്‍ധ ഇല്ലാതാക്കുക എന്നത് തന്റെ ജീവിതലക്ഷ്യമായി കൊണ്ടാടിയിരുന്ന ആളായിരുന്നതുകൊണ്ടും മതത്തിലേക്കും ജാതിയിലേക്കും ഇസങ്ങളിലേക്കുമല്ല, മറിച്ച് പ്രകൃതിയിലേക്കാണ് മനുഷ്യന്‍ തിരിച്ചുപോകേണ്ടതെന്ന് വിശ്വസിച്ച് വശായിരുന്നകൊണ്ടും ആ മാന്യദ്ദേഹം തന്റെ ചെറുമകന്  പച്ചക്കുതിര എന്ന് നാമമേകി.

ഒരു ചിന്തകന്‍ തന്റെ ചെറുമകന് നല്‍കുന്ന പേര് വരുത്തുന്ന വിനകള്‍ ആക്ഷേപ ഹാസ്യരൂപത്തില്‍ അവതരിപ്പിക്കുന്ന മുരളി ഗോപിയുടെ കഥയാണ് നാമകരണം. കഥ കേള്‍ക്കാം കഥാകൃത്തിന്റെ ശബ്ദത്തില്‍.

'മുരളി ഗോപിയുടെ കഥകൾ' വാങ്ങാം