കുട്ടികളെല്ലാം അസംബ്ലിയില്‍ നിരന്ന് അറ്റന്‍ഷനായി നില്‍ക്കുമ്പോഴായിരുന്നു ഒരദ്ഭുതംപോലെ, ഒരുകൂട്ടം മയിലുകള്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ തെക്കേയരികിലേക്ക് പറന്നുവന്നിറങ്ങിയത്. കണ്‍കോണുകളിലൂടെ കണ്ട ആ അതിശയക്കാഴ്ചയില്‍ പൊടുന്നനെ  ഉള്ളില്‍ത്തുളുമ്പിയ ആഹ്ലാദം ആര്‍ത്തുവിളിച്ച് പങ്കിടാനാകാതെ കുട്ടികള്‍ കുഴങ്ങി.

മയിലുകളില്‍നിന്ന് ഉടനടി നോട്ടം പിന്‍വലിച്ചില്ലെങ്കില്‍ തങ്ങളെ നോട്ടപ്പുള്ളികളാക്കുന്ന ഒരാളാണല്ലോ കൊടിമരച്ചുവട്ടില്‍ നെഞ്ചു വിടര്‍ത്തിക്കാട്ടി വടി പോലെ നില്‍ക്കുന്ന പുതിയ ഹെഡ്മാസ്റ്റര്‍ എന്നോര്‍ത്ത് ആ വര്‍ണക്കാഴ്ച കണ്ടതേയില്ലെന്നമട്ടില്‍ നില്‍ക്കാനേ അവര്‍ക്ക് കഴിഞ്ഞുള്ളൂ...

മനുഷ്യനും പ്രകൃതിയും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന്റെ ആര്‍ദ്രത മനസിലാക്കിത്തരുന്ന കഥയാണ് അയ്മനം ജോണിന്റെ മയൂരസന്ദേശം. കഥ വായിച്ചിരിക്കുന്നത് ഷിനോയ് എ.കെ.