ഴുപതുകളിലെ ക്ഷുഭിതയൗവ്വനത്തെ ഏറ്റവും നന്നായി നിരീക്ഷിച്ച എഴുത്തുകാരന്‍ ഒ വി വിജയനാണെന്ന് നിരൂപകന്‍ വി സി ശ്രീജന്‍. മാതൃഭൂമി ആഴ്ചപ്പതിപ്പിനു നല്‍കിയ അഭിമുഖത്തിലാണ് ശ്രീജന്‍ ഇക്കാര്യം പറയുന്നത്. എഴുപതുകളുടെ രാഷ്ട്രീയം, കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ പരിസരങ്ങളിലുണ്ടായ മാറ്റങ്ങള്‍, മലയാള ഭാഷ- സാഹിത്യം-നിരൂപണം തുടങ്ങിയ വിഷയങ്ങളും അഭിമുഖത്തില്‍ കടന്നു വരുന്നു.

"സത്യത്തില്‍ ആ തലമുറയെ മനസ്സിലാക്കുകയാണ് ഒ വി വിജയന്‍ ചെയ്തത്. മലയാളഭാഷയ്ക്ക് എത്തിച്ചേരാന്‍ കഴിഞ്ഞ ഏറ്റവും വലിയ ഔന്നത്യം ഇതിഹാസത്തിലെ വിജയന്റെ ഭാഷയാണ്. ഔദ്യോഗിക കേരളത്തിന് നൂറു വര്‍ഷമാകുമ്പോഴും നിലനില്‍ക്കുന്ന കൃതികളില്‍ ഒന്ന് ഖസാക്കിന്റെ ഇതിഹാസമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

mathrubhoomi weekli
ഈ ലക്കം മാതൃഭൂമി 
ആഴ്ച്ചപ്പതിപ്പില്‍
അഭിമുഖത്തിന്റെ
പൂര്‍ണരൂപം
വായിക്കാം. ആഴ്ച്ചപ്പതിപ്പ്
വാങ്ങാന്‍
ഇവിടെ ക്ലിക്ക് ചെയ്യുക

ഒ വി വിജയന്‍, എം മുകുന്ദന്‍, പുനത്തില്‍ കുഞ്ഞബ്ദുള്ള - ഈ എഴുത്തുകാര്‍ക്കു ശേഷം ഒരു സെലിബ്രിറ്റി പദവിയില്‍ അധികം ആരും എത്തിയിട്ടില്ല. അവരുടെ കൃതികളെ അതിശയിപ്പിക്കുന്ന കൃതികളും പിന്നീട് ഉണ്ടായിട്ടില്ല.

ഒ വി വിജയന്‍, പുനത്തില്‍,എം മുകുന്ദന്‍ ഇവരാണ് ആ തലമുറയിലെ ശരിയായ എഴുത്തുകാര്‍. ഒരു പൊട്ടിത്തെറി പോലെയാണ് ഖസാക്കിന്റെ ഇതിഹാസം, മയ്യഴിപ്പുഴയുടെ തീരങ്ങളില്‍, സ്മാരകശിലകള്‍ എന്നീ നോവലുകള്‍ വന്നത്. മാര്‍ക്‌സിസം തലയില്‍ കയറിയതു കൊണ്ട് രവി തൊഴിലാളി പക്ഷക്കാരനല്ല എന്ന കാരണം വച്ച് ഇതിഹാസത്തെ വെറുക്കാന്‍ ശ്രമിച്ചു. എന്നാല്‍ നോവല്‍ എന്ന നിലയില്‍ അതിനെ ഇഷ്ടപ്പെടുകയും ചെയ്തു". ശ്രീജന്‍ കൂട്ടിച്ചേര്‍ക്കുന്നു. 

എം ടി, ടി പത്മനാഭന്‍- കഥാകാരന്മാര്‍ എന്ന നിലയില്‍, കഥകള്‍ മാത്രം മുന്‍നിര്‍ത്തി  രണ്ട് എഴുത്തുകാരന്മാരെയും താരതമ്യം ചെയ്യുമ്പോള്‍ ആരാണ് വലിയ എഴുത്തുകാരന്‍ എന്ന ചോദ്യത്തിന് അത് ടി പത്മനാഭനെന്നാണ് ശ്രീജന്‍ നല്‍കുന്ന ഉത്തരം. അത് ഒരു വിധി പ്രസ്താവനയല്ലെന്നും തന്റെ വായനാഭിരുചിയില്‍ ടി പത്മനാഭന്റെ കഥകളാണ് മികച്ചത്. പക്ഷെ എല്ലാവരും ഇഷ്ടപ്പെടുന്ന എഴുത്തുകാരന്‍ എം ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

khasakkinte ithihasamഒട്ടും സഹിഷ്ണുതയില്ലാത്തവരാണ് മലയാളി എഴുത്തുകാര്‍. ചെറിയ കാര്യങ്ങള്‍ പറഞ്ഞാല്‍ പോലും അവര്‍ക്ക് പെട്ടന്ന് ദേഷ്യം വരുമെന്നും ശ്രീജന്‍ പറയുന്നു. എഴുത്തുകാരന്‍ എന്ന് പറയുന്നത് ഒരു സ്വകാര്യ വ്യക്തിയല്ല. പബ്ലിക് ഫിഗര്‍ ആണ്. അങ്ങനെയൊരാള്‍ക്ക് എന്നെ ആരും മോശം പറയരുത്, എന്റെ വികാരങ്ങളെ മുറിപ്പെടുത്തരുത് എന്ന ശഠിക്കാന്‍ അവകാശമില്ല. സ്വകാര്യ വ്യക്തികള്‍ക്കുള്ള സ്വകാര്യതാസംരക്ഷണംപോലും പൊതുവ്യക്തിത്വങ്ങള്‍ക്കില്ല. മറിച്ചുചിന്തിക്കുന്നവര്‍ പബ്ലിക് ഫിഗര്‍ ആകാന്‍ നില്‍ക്കരുതെന്നും ശ്രീജന്‍ പറയുന്നു.