തലശ്ശേരി: സാഹിത്യരചന അപകടംപിടിച്ച പണിയായിമാറിയ കാലമാണിതെന്ന് കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം പറഞ്ഞു. സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെ 'യു.പി.ജയരാജ് ഓര്‍മ' സംഘടിപ്പിച്ച ചെറുകഥാശില്പശാലയില്‍ 'നവഭാവുകത്വം കഥയില്‍' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വര്‍ഗീയഭരണകൂടം കാര്യങ്ങള്‍ തീരുമാനിക്കുന്ന കാലമാണിത്. അവരുടെ നിയമസംഹിതകള്‍ക്ക് തലവെച്ചുകൊടുക്കേണ്ട അവസ്ഥയാണ്. ഒരു രാഷ്ട്രീയപര്‍ട്ടിയുടെയും പിന്തുണയില്ലാതെ തനിച്ചാണ് എഴുത്തുകാരന്‍ മുന്നേറിയത്. ഭരണാധികാരികള്‍ക്ക് സത്യം നഷ്ടപ്പെടുമ്പോഴാണ് ഭരണകൂടം എഴുത്തുകാരന്റെനേരെ കൊലക്കത്തിയുമായി വരുന്നത്.

മതമല്ല വിശപ്പാണ് മനുഷ്യന്റെ പ്രശ്നം. ഉറക്കെ സംസാരിക്കുന്നവരെ കൂട്ടിലടക്കുകയാണ് ഭരണകൂടംചെയ്യുന്നത്. ആ കൂട് പൊളിച്ച് പുറത്തുകടക്കാനാണ് എഴുത്തുകാരന്‍ ശ്രമിക്കുന്നത്. കാലാതിവര്‍ത്തിയായി മാറിമാറിവരുന്ന സാംസ്‌കാരികതലത്തെയാണ് ഭാവുകത്വം എന്നുപറയുന്നതെന്നും സന്തോഷ് പറഞ്ഞു. പ്രമോദ് വെള്ളച്ചാല്‍ അധ്യക്ഷത വഹിച്ചു. വി.പി.വിജേഷ് സംസാരിച്ചു.

santhosh echikkanamജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും വക്താക്കളാകുകയാണ് എഴുത്തുകാരന്റെ ദൗത്യമെന്ന് കഥാകൃത്ത് അശോകന്‍ ചെരുവില്‍ പറഞ്ഞു. 'കഥയും ജീവിതവും' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതരാഷ്ട്രീയംപോലുള്ള ഭിന്നിപ്പിന്റെ ശക്തികള്‍ എഴുത്തുകാരനെയും സാംസ്‌കാരികപ്രവര്‍ത്തകനെയും ഭയക്കുന്നത് അതിനാലാണ്.

മതപൗരോഹിത്യം ഏറ്റവും വെറുക്കുന്ന വികാരമാണ് പ്രണയം. മതരാഷ്ട്രീയത്തിന്റെ എല്ലാ മതില്‍ക്കെട്ടുകളെയും അതിലംഘിച്ചാണ് പ്രണയം നിലനില്‍ക്കുന്നത്. പ്രണയത്തെ ആവിഷ്‌കരിക്കുന്നവര്‍ എന്ന നിലയില്‍ വര്‍ഗീയശക്തികള്‍ക്ക് എഴുത്തുകാരനോട് എതിര്‍പ്പുണ്ട്. സാധാരണക്കാര്‍ കാണാത്തവപോലും തിരിച്ചറിയുന്നവരാണ് എഴുത്തുകാരെന്നും അദ്ദേഹം പറഞ്ഞു.

ഭാസ്‌കരന്‍ കൂരാറത്ത് അധ്യക്ഷതവഹിച്ചു. മനോജ്കുമാര്‍ പഴശ്ശി, ആര്‍.പി.ഷാജിത്ത് എന്നിവര്‍ സംസാരിച്ചു. ക്യാമ്പ് അവലോകനത്തില്‍ കെ.കെ.രമേഷ് അധ്യക്ഷതവഹിച്ചു. ടി.എം.ദിനേശന്‍ സംസാരിച്ചു.

മണ്ണിലും വിണ്ണിലും സ്റ്റോര്‍റൂമിലും ദൈവമിരിക്കുന്നു.  സന്തോഷ് ഏച്ചിക്കാനത്തിന്റെ ഓര്‍മക്കുറിപ്പ് വായിക്കാം. Read More