കോഴിക്കോട്: മലയാളത്തിലെ ഏറ്റവും മികച്ച കഥയ്ക്ക് രണ്ടുലക്ഷം രൂപ സമ്മാനം നല്‍കുന്ന മാതൃഭൂമി കഥാപുരസ്‌കാരത്തിന് വേണ്ടിയുള്ള കഥാമത്സരം അക്ഷരോത്സവത്തിനു മുന്നോടിയായി നടക്കും. പതിനെട്ടിനും മുപ്പതിനും ഇടയില്‍ പ്രായമുള്ള ഏതു മലയാളിക്കും കഥാമത്സരത്തില്‍ പങ്കെടുക്കാം. 

ഒരു ലക്ഷം രൂപ രണ്ടാം സമ്മാനമായും എഴുപത്തിഅയ്യായിരം രൂപ മൂന്നാം സമ്മാനമായും നല്‍കും. mystory@mbifl.com എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് ലോകത്തെവിടെയുമുള്ള മലയാളികള്‍ക്ക് കഥകള്‍ സമര്‍പ്പിക്കാം. സോഫ്റ്റ് കോപ്പി ആയി മാത്രമേ കഥകള്‍ സ്വീകരിക്കുകയുള്ളൂ. 

ഈമാസം 20 വരെ കഥകള്‍ സമര്‍പ്പിക്കാം. വിജയികളെ മാതൃഭൂമി ഇന്റര്‍നാഷണല്‍ ഫെസ്റ്റിവല്‍ ഓഫ് ലെറ്റേഴ്സിന്റെ സമാപനവേദിയില്‍ പ്രഖ്യാപിക്കും. കൂടുതല്‍ വിവരങ്ങള്‍  www.mbifl.com  എന്ന വെബ് സൈറ്റില്‍ ലഭിക്കും.