ഥകളുടെ ലോകത്തിലേക്ക് വായനക്കാരെ ക്ഷണിക്കുകയാണ് തൃശ്ശൂര്‍, പാറമേക്കാവ് അഗ്രശാലയിൽ നടക്കുന്ന മാതൃഭൂമി പുസ്തകോത്സവം. ചങ്ങമ്പുഴ പാർക്ക്, നിന്നിൽ ചാരുന്ന നേരത്ത്, മാനാഞ്ചിറ, ഒഴിവുദിവസത്തെ കളി, അഷിതയുടെ കഥകൾ, ഷെർലക് ഹോംസ് കഥകൾ, ലോക ക്ലാസിക് കഥകൾ തുടങ്ങിയവയാണ് വായനക്കാരെ കാത്തിരിക്കുന്നത്.

changampuzha parkഎഴുത്തിന്റെ അമ്പതുവർഷം പൂർത്തിയാക്കുന്ന മലയാളത്തിന്റെ പ്രിയ കഥാകൃത്ത് സേതുവിന്റെ ചങ്ങമ്പുഴപാർക്ക് എന്ന കഥകളുടെ സമാഹാരമാണ് പുസ്തകോത്സവത്തിലെ ആകർഷണം.

ഈ വർഷം പുറത്തിറങ്ങിയ പുസ്തകം ഒൻപതുകഥകളുടെ സമാഹാരമാണ്. mukesh kadhakalജീവിതത്തിലെ നേരും നർമവും പകർത്തിയ മുകേഷ് കഥകൾ വായനക്കാരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുമെന്ന് തീർച്ചയാണ്.

ഏറെ ശ്രദ്ധനേടിയ സിനിമയ്ക്കും നാടകത്തിനും അടിസ്ഥാനമായ ഉണ്ണി ആറിന്റെ ഒഴിവുദിവസത്തെ കളിയും പ്രദർശനത്തിലുണ്ട്. ഉണ്ണി ആറിന്റെ ഏറ്റവും പ്രശസ്തമായ കഥകളുടെ സമാഹാരമാണ് ഒഴിവുദിവസത്തെ കളി. 

ozhivu divasathe kaliരേഖ കെ.യുടെ നിന്നിൽ ചാരുന്ന നേരത്ത്, മാനാഞ്ചിറ, രേഖയുടെ കഥകൾ എന്നിവയും മേളയുടെ ആകർഷണമാണ്. 2015-ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച പ്രമുഖരുടെ അമ്പത് കഥകളും മേളയിലുണ്ട്. 

ലിയോ ടോൾസ്‌റ്റോയിയുടെ ലോക ക്ലാസിക്ക് കഥകളും ഷെർലക് ഹോംസിന്റെ  അപസർപ്പക കഥകളും മേളയിലുണ്ട്. എം.ടി. വാസുദേവൻ നായർ, മാധവിക്കുട്ടി, വി.കെ.എൻ. തുടങ്ങിയവരുടെ കഥകളും വായനക്കാർക്കായി ഒരുക്കിയിട്ടുണ്ട്.

സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി, ടി.ഡി. രാമകൃഷ്ണന്റെ സിറാജുന്നീസ, ജിംഷാറിന്റെ പടച്ചോന്റെ പുസ്തകം, സക്കറിയയുടെ തേൻ, മുകുന്ദന്റെ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ, വി.ജെ. ജെയിംസിന്റെ പ്രണയോപനിഷത്ത് തുടങ്ങിയ കഥകൾ ആകർഷകമായ വിലക്കിഴിവോടെ സ്വന്തമാക്കാം. മാർച്ച് 12 വരെയാണ് പുസ്തകപ്പൂരം.