തന്റെ നായകന്മാര്‍ക്ക് തനിയെ സഞ്ചരിക്കാന്‍ കഴിയുകയില്ലെന്നും അവര്‍ക്ക് എപ്പോഴും ഒരു പെണ്‍കൂട്ട് വേണമെന്നും എഴുത്തുകാരന്‍ എം. മുകുന്ദന്‍. മാതൃഭൂമി ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 

'സാര്‍ത്ര് പറഞ്ഞിട്ടുണ്ട് കവിത ഇഷ്ടമല്ലെന്ന്. ഞാന്‍ അങ്ങനെയുള്ള ആളല്ല. കവികളെക്കുറിച്ച് പറയാറില്ലെങ്കിലും ഞാന്‍ പതിവായി കവിതകള്‍ വായിക്കുന്ന ആളാണ്.' - എം മുകുന്ദന്‍ പറഞ്ഞു. 

കെ.ജി.എസിനെയും ചുള്ളിക്കാടിനെയും സച്ചിമാഷിനെയും ഇപ്പോഴും കൊതിയോടെ വായിക്കുന്നന്നുവെന്നും പുതിയ തലമുറയിലും ഇഷ്ടപ്പെടുന്ന ഓട്ടേറെ കവികളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പ്രണയത്തെക്കുറിച്ച് വീണ്ടും വീണ്ടും എഴുതാന്‍ ആഗ്രഹിക്കുന്ന ആളായിട്ടും കവികളെക്കുറിച്ച് ഏറെയൊന്നും പറയാറില്ലെല്ലോ എന്ന താഹ മാടായിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.