കൊച്ചി: 'ദേശാന്തരയാത്രകള്‍' എന്ന പുസ്തകത്തിന്റെ പ്രകാശനം എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ മാതൃഭൂമി-സൗത്ത് ഇന്ത്യന്‍ ബാങ്ക്  പുസ്തകോത്സവ വേദിയില്‍ നടന്നു. നോവലിസ്റ്റ് ബെന്യാമിനില്‍ നിന്ന് പുസ്തകം കെ.ആര്‍. വിജയന്‍, മോഹനവിജയന്‍ എന്നിവര്‍ ഏറ്റുവാങ്ങി.

32 പേരുടെ വ്യത്യസ്തമായ കാഴ്ചകള്‍ കോര്‍ത്തിണക്കിയ ഒരു സമഗ്ര ഗ്രന്ഥമാണ് ദേശാന്തരങ്ങളെന്ന് ബെന്യാമിന്‍ പറഞ്ഞു. 32 ദേശങ്ങളുടെ സംസ്‌കാരമാണ് ഈ യാത്ര വിവരണം പങ്കുവയ്ക്കുന്നത്. എസ്.കെ. പൊെറ്റക്കാട്, എം.പി. വീരേന്ദ്രകുമാര്‍, ലളിതാംബിക അന്തര്‍ജനം, സേതു തുടങ്ങിയവരുടെയെല്ലാം യാത്രാ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന പുസ്തകം പല കാലഘട്ടങ്ങളിലെ കഥയാണ് പറയുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദേശാന്തരയാത്രകള്‍ വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക