കൊച്ചി:  പുതിയ തലമുറ വായ്ക്കുന്നില്ല എന്നത് പഴയ തലമുറയുടെ തെറ്റിധാരണ മാത്രമാണെന്ന് എഴുത്തുകാരന്‍ ആനന്ദ് നീലകണ്ഠന്‍.  മാതൃഭൂമി- സൗത്ത് ഇന്ത്യന്‍ ബാങ്ക് അന്താരാഷ്ട്ര പുസ്തകോത്സവവും- വ്യാപാരമേളയുടെയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വായനക്കാരുടെയും പുസ്തകങ്ങളുടെയും എണ്ണം ഓരോ വര്‍ഷവും കൂടിക്കൂടി വരികയാണ്.  ഇന്ത്യയിലെ പുസ്തകവിപണി പ്രതിവര്‍ഷം വളര്‍ന്നു കൊണ്ടിരിക്കുകയാണ്. പുസ്തകരൂപത്തില്‍ മാത്രമല്ല, ഇലക്ട്രോണിക് രൂപത്തിലും ഓഡിയോ രൂപത്തിലും പുസ്തകങ്ങള്‍ സംവദിക്കപ്പെടുന്നുണ്ടെന്നും ആനന്ദ് നീലകണ്ഠന്‍ കൂട്ടിച്ചേര്‍ത്തു.

കൊച്ചി, എറണാകുളത്തപ്പന്‍ ഗ്രൗണ്ടിലായിരുന്നു ചടങ്ങ്. മേയര്‍ സൗമിനി ജയിന്‍ അധ്യക്ഷത വഹിച്ചു. സൗത്ത് ഇന്ത്യന്‍ ബാങ്ക് ജോയിന്റ് ജനറല്‍ മാനേജര്‍ ആന്‍ഡ് റീജിയണല്‍ ഹെഡ് ഷെല്ലി ജോസഫ് ആശംസകള്‍ അറിയിച്ചു.

ആനന്ദ് നീലകണ്ഠന്റെ ദുര്യോധനന്‍ കൗരവവംശത്തിന്റെ ഇതിഹാസം:2- കലി എന്ന പുസ്തകത്തിന്റെ പ്രകാശനവും നടന്നു. നടി കെ പി എ സി ലളിത, സംവിധായകന്‍ സിദ്ധാര്‍ഥ് ഭരതന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.