കക്കട്ടില്‍: അക്ബര്‍ കക്കട്ടില്‍ ഓര്‍മ പരിപാടിയുടെ ഭാഗമായി കക്കട്ടില്‍ മാതൃഭൂമി പുസ്തകോത്സവം തുടങ്ങി. അനുസ്മരണസമ്മേളനവും, പുസ്തകചന്തയും കെ.പി. സുധീര ഉദ്ഘാടനം ചെയ്തു.

നാട്ടു നന്മകളുടെ കഥ പറഞ്ഞ കഥാകാരനായിരുന്നു അക്ബര്‍ കക്കട്ടില്‍ എന്ന് കെ.പി. സുധീര അഭിപ്രായപ്പെട്ടു. തന്റെകഥ കളിലൂടെ പ്രാദേശിക ഭാഷയുടെ കരുത്ത് മലയാളികളെ ബോധ്യപ്പെടുത്തിയ അക്ബര്‍ സൗഹൃദങ്ങള്‍ക്ക് വിലകല്‍പ്പിച്ച സാഹിത്യകാരനായിരുന്നു.  അക്ബര്‍ കക്കട്ടിലിന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച്‌സഹൃദയ സാംസ്‌കാരികവേദിയാണ്  പുസ്തകോത്സവം സംഘടിപ്പിച്ചത്. 

കുന്നുമ്മല്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജന്‍ അധ്യക്ഷത വഹിച്ചു. കുഞ്ഞിക്കണ്ണന്‍ വാണിമേല്‍, ജയചന്ദ്രന്‍ മൊകേരി, രാജഗോപാലന്‍ കാരപ്പറ്റ, , നീലിയോട്ട് നാണു. യു.സി. പ്രമോദ്, കെ. റൂസി ഇ.പ്രേംകുമാര്‍ എന്നിവര്‍ സംസാരിച്ചു. പുസ്തകമേള ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കും.