സ്റ്റാന്‍ലി യെല്‍നാറ്റ്‌സ് ഒരു ശാപത്തിന് അടിമയാണ്. അത് ഇന്നും ഇന്നലെയും ഒന്നും തുടങ്ങിയതല്ല. തലമുറകള്‍ക്ക് മുന്‍പുള്ള ഒരു അപ്പൂപ്പന്‍ ശപിക്കപ്പെട്ടതിന്റെ ഫലം സ്റ്റാന്‍ലി അനുഭവിക്കുന്നു എന്നു മാത്രം.

holesഅവന്‍ ഇപ്പോള്‍ ഒരു ദുര്‍ഗുണ പരിഹാര പാഠശാലയിലാണ്. ക്യാമ്പ് ഗ്രീന്‍ ലേക്ക് എന്നു പേരുള്ള അവിടെ പക്ഷേ നദി മാത്രം ഇല്ല. കുട്ടികള്‍ അവരുടെ സ്വഭാവ രൂപവത്കരണത്തിന്റെ ഭാഗമായി ദിവസവും കുഴികള്‍ കുഴിക്കണം. എന്തിനെന്ന് ആര്‍ക്കും അറിയില്ല.

ഈ കുഴികള്‍ എന്തിനുവേണ്ടി എന്ന് ആദ്യമായി ചിന്തിച്ചത് ഒരുപക്ഷേ സ്റ്റാന്‍ലി ആയിരിക്കണം. അവനൊരു ഉത്തരം കിട്ടി. ജയില്‍ അധികൃതര്‍ എന്തോ തിരയുകയാണ്. എന്താണ് അത് എന്നുള്ള സ്റ്റാന്‍ലിയുടെ അന്വേഷണം ആണ് ഹോള്‍സ് എന്ന പുസ്തത്തിന്റെ ഇതിവൃത്തം.

1998ല്‍ പുറത്തുവന്ന ഹോള്‍സ് എന്ന നോവല്‍ എഴുതിയിരിക്കുന്നത് ലൂയി സച്ചാര്‍ ആണ്. അതേ വര്‍ഷം തന്നെ യുഎസില്‍ നാഷണല്‍ ബുക്ക് ഫോര്‍ യങ് പീപ്പിള്‍സ് ലിറ്ററേച്ചര്‍ അവാര്‍ഡും 1999ല്‍ കുട്ടികള്‍ക്കായി അമേരിക്കന്‍ സാഹിത്യത്തിലെ ഏറ്റവും ശ്രദ്ധേയമായ സംഭാവനയ്ക്കുള്ള ന്യൂ ബെറി മെഡലും നേടിയ ഈ പുസ്തകം നേടി.

2012ലെ ഒരു സര്‍വേ പ്രകാരം കുട്ടികള്‍ക്കായി അന്നുവരെ ഇറങ്ങിയവയില്‍ ആറാം സ്ഥാനത്തായിരുന്നു ഹോള്‍സ്. 2003ല്‍ ഈ നോവല്‍ ചലച്ചിത്രമായി. അമേരിക്കയില്‍ ജനിച്ച ലൂയിസിന്റെ പ്രധാന കൃതികള്‍ വേ സൈഡ് സീരീസും ഹോള്‍സും ആണ്.