രോ നാടിനും അവരുടേതായ സാംസ്‌കാരിക പാരമ്പര്യവും കലകളുമുള്ളതുപോലെതന്നെ കഥകളുമുണ്ട്. ആ നാട്ടില്‍ കാലങ്ങളായി പ്രചരിച്ചുവന്നിരുന്ന നാടന്‍ കഥകള്‍. പണ്ട് വാമൊഴിയായി പ്രചരിച്ചുവന്നിരുന്ന ഈ കഥകള്‍ക്ക് ലിഖിത രൂപം കൈവന്നതോടെ ഇവ രാജ്യങ്ങളില്‍ നിന്ന് രാജ്യങ്ങളിലേക്ക് സഞ്ചരിച്ചു. എല്ലാക്കാലത്തും വായനയ്ക്കും പുനര്‍വായനയ്ക്കും അവസരമൊരുക്കുന്ന ഇത്തരം കഥകള്‍ മികച്ച സന്ദേശം കൂടിയാണ് പകര്‍ന്നു നല്‍കുന്നത്. ഇത്തരത്തില്‍ ചില നാടോടിക്കഥാപുസ്തകങ്ങള്‍ പരിചയപ്പെടാം.

andaman nicobarile naadodikathakalഅന്തമാന്‍ നിക്കോബാറിലെ നാടോടിക്കഥള്‍

അന്തമാന്‍ ദ്വീപ സമൂഹങ്ങളുടെ ഉത്പത്തി, സൂര്യ ചന്ദ്രഗ്രഹണങ്ങള്‍, മരങ്ങള്‍ മണ്ണിലുറച്ചുപോയതെങ്ങനെ, മനുഷ്യരെ കാണുമ്പോഴേക്കും കാക്കകള്‍ ഭയന്നു പറന്നകലുന്നത് എന്തുകൊണ്ട് എന്നിങ്ങനെ പ്രപഞ്ചസംബന്ധമായ വിഷയങ്ങളെ കുറിച്ച് അന്തമാന്‍ നിവാസികള്‍ക്കിടയില്‍, ഗാനരൂപത്തില്‍ പ്രചരിക്കുന്ന രസകരമായ നാടോടിക്കഥകളുടെ ലളിതമായ കഥാവിഷ്‌കാരമാണ് അന്തമാന്‍ നിക്കോബാറിലെ നാടോടിക്കഥള്‍. വേറിട്ട സംസ്‌കാരത്തെ പരിചയപ്പെടാനും ആ കഥാലോകം അനുഭവിക്കാനും കുട്ടികള്‍ക്ക് അവസരമൊരുക്കുന്നതാകും ഈ പുസ്തകം.

സോവിയറ്റ് നാട്ടിലെ ബാലകഥകളും നാടോടിക്കഥകളുംsoviet-nattile-balakadhakalum-nadodikkadhakalum

മുതിര്‍ന്നവര്‍ക്ക് ഗൃഹാതുരമായ ഓര്‍മകള്‍ പുതുക്കാനും കുട്ടികള്‍ക്ക് കഥയുള്ളവരാകാനും സഹായകമാവുന്ന കഥകളുടെ അക്ഷയപാത്രമാണ് ഡോ. കെ. ശ്രീകുമാര്‍ സമാഹരിച്ച ഈ ബൃഹദ് ഗ്രന്ഥം. രണ്ടു വാള്യങ്ങളായി മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ഇതിലെ കഥകളില്‍, മലയാളിയുടെ വായനയേയും സാഹിത്യാസ്വാദനത്തേയും രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ സോവിയറ്റ് നാടോടിക്കഥകളും അവിടുത്തെ പ്രഗല്ഭര്‍ എഴുതിയ കുട്ടിക്കഥകളും ഉള്‍പ്പെടുന്നു. മുന്നൂറിലേറെ കഥകളും രണ്ടായിരത്തിലേറെ പുറങ്ങളുമുള്ള ഈ ഇരട്ടപുസ്തകം കുട്ടികള്‍ക്കെന്ന പോലെ മുതിര്‍ന്നവര്‍ക്കും ഒരമൂല്യ സമ്പാദ്യമാകും.

aesop kathakal kuttikalkkuഈസോപ്പ് കഥകള്‍ കുട്ടികള്‍ക്ക്

സാരോപദേശത്തിന്റെ കൊച്ചുകഥകളിലൂടെ തലമുറകളായി ലോകമെമ്പാടുമുള്ള കുട്ടികളെയും മുതിര്‍ന്നവരെയും ആകര്‍ഷിച്ചുകൊണ്ടിരിക്കുന്ന ഈസോപ്പ് കഥകളുടെ സമാഹാരം. മൃഗങ്ങളും പക്ഷികളും മനുഷ്യരും മറ്റു ചരാചരങ്ങളും നിറഞ്ഞ ഈ രസകരമായ കഥകളിലൂടെ നന്മയും തിന്മയും ശരിയും തെറ്റും ധര്‍മവും അധര്‍മവുമൊക്കെ എന്താണെന്ന് ലളിതമായി ഗുണപാഠസഹിതം അവതരിപ്പിക്കുന്നു.

brazilian nadodikadhakal

ബ്രസീലിയന്‍ നാടോടിക്കഥകള്‍

രാത്രി ഉണ്ടായതെങ്ങനെ, മുയലിന് വാല് നഷ്ടപ്പെട്ടതെങ്ങനെ, ആട് സൗമ്യനായതെന്തുകൊണ്ട്, കുരങ്ങന്‍ സൂത്രശാലിയായതെങ്ങനെ, കുരങ്ങനും ആടും തങ്ങളുടെ മാനം രക്ഷിച്ചതെങ്ങനെ. കറുപ്പ് വെളുപ്പായിത്തീര്‍ന്നതെങ്ങനെ എന്നിങ്ങനെ സമ്പന്നമായ ബ്രസീലിയന്‍ നാടോടി പാരമ്പര്യത്തില്‍ നിന്നുള്ള കഥകള്‍ സമാഹരിച്ചിരിക്കുന്ന പുസ്തകമാണ് ബ്രസീലിയന്‍ നാടോടിക്കഥകള്‍.

ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ ആകാശവും ഭൂമിയും കടലും വനങ്ങളും സസ്യജന്തുജാലവും നിറഞ്ഞ ഭാവനാലോകം ഈ കഥകളില്‍ തെളിഞ്ഞു കാണാം. എന്‍. മൂസക്കുട്ടിയുടെportugeese nadodikkadhakal ലളിതമായ ഭാഷയിലുള്ള പുനരാഖ്യാനവും പുസ്തകത്തെ വേറിട്ടതാക്കുന്നു.

പോര്‍ച്ചുഗീസ് നാടോടിക്കഥകള്‍

കന്യകയും നീഗ്രോ യുവതിയും, പ്രണയത്തിന്റെ മൂന്നു മാതളനാരങ്ങകള്‍, വരം ലഭിച്ച കന്യക, കന്യകയും കാട്ടുമൃഗവും, സ്വര്‍ണ ആപ്പിളുള്ള പേടമാന്‍, കാബേജുതണ്ട് എന്നിങ്ങനെ പോര്‍ച്ചുഗീസ് നാടോടിപാരമ്പര്യത്തിന്റെ സൗന്ദര്യം ആവിഷ്‌കരിക്കുന്ന മുപ്പതു കഥകളുട സമാഹാരമാണ് പോര്‍ച്ചുഗീസ് നാടോടിക്കഥകള്‍. എന്‍. മൂസക്കുട്ടിയാണ് പുസ്തകം പുനരാഖ്യാനം ചെയ്തിരിക്കുന്നത്.