hanging'ഇനി നിങ്ങള്‍ക്കെന്തെങ്കിലും സംസാരിക്കണമെങ്കില്‍ ആയ്‌ക്കോളൂ' എന്ന് അവളുടെ അച്ഛന്‍ പറഞ്ഞപ്പോള്‍ അവള്‍ അവളുടെ മുറിയിലേക്ക് നടന്നു. പിന്നാലെ അയാളും.

കട്ടിലിനു മുന്നിലെ കസേരയില്‍ ഇരുന്ന ശേഷം, പറഞ്ഞു തുടങ്ങാന്‍ മുമ്പേ കരുതിയത് ഒരു പീറ വാചകമാണെന്ന് തോന്നിയതിനാല്‍ നിശബ്ദനായ അയാളോട് അവള്‍ പറഞ്ഞു: 'നിങ്ങളെനിക്കൊരുപകാരം ചെയ്യണം. എന്നെ ഇഷ്ടപ്പെട്ടില്ലെന്ന് ബ്രോക്കറോട് പറയണം. ഞാനൊരാളുമായി ഇഷ്ടത്തിലാണ്. എനിക്കയാളെ ഉപേക്ഷിക്കാനാവില്ല.' നേരത്തെ കണ്ടതിലും സുന്ദരിയാണവള്‍ എന്ന് എണീക്കുമ്പോള്‍ അയാള്‍ക്ക് തോന്നി. 

പിറ്റേന്ന് ഉച്ചയായി, താനിരുന്ന കസേരയില്‍ക്കയറിനിന്ന് ഷാളില്‍ കെട്ടിത്തൂങ്ങി അവള്‍ മരിച്ചു എന്നയാളറിയുമ്പോള്‍.

Content highlights : swayamvaram, malayalam short story, malayalam short story, malayalam literature , kalpetta narayanan