1950 ജനുവരി 26. ഇന്ത്യന്‍ റിപ്പബ്ലിക് പിറവിയെടുത്ത ദിവസം. ലോക ജനാധിപത്യചരിത്രത്തില്‍ത്തന്നെ നാഴികക്കല്ലായിത്തീര്‍ന്നു ആ ദിവസം. ഇന്ത്യയ്‌ക്കൊപ്പം സ്വാതന്ത്ര്യം നേടിയ പല രാജ്യങ്ങളും ഏകാധിപത്യവാഴ്ചകളിലേക്കോ പട്ടാളഭരണത്തിലേക്കോ കൂപ്പുകുത്തിയപ്പോഴും നമ്മുടെ ജനായത്തസംവിധാനം നിലനില്ക്കുകയും ശക്തിപ്പെടുകയും ചെയ്തു. 

വീഴ്ചകളും പോരായ്മകളും പരാജയങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ അവയെ അതിജീവിക്കാനും നിരന്തരമായ പരിശ്രമങ്ങളിലൂടെ ജനാധിപത്യസംവിധാനങ്ങളെയും പ്രക്രിയകളെയും നിലനിര്‍ത്താനും പരിഷ്‌കരിക്കാനുമുള്ള ശ്രമങ്ങള്‍ ജനങ്ങളുടെ ഭാഗത്തുനിന്നും സര്‍ക്കാരുകളുടെ ഭാഗത്തുനിന്നും ഉണ്ടായി. നിയമനിര്‍മാണസഭകളും നീതിന്യായസംവിധാനവും ഈ പ്രക്രിയയില്‍ അവയുടെതായ പങ്കു വഹിച്ചു. പൗരസമൂഹവും ബുദ്ധിജീവികളും മാധ്യമങ്ങളും 'ജനാധിപത്യത്തിന്റെ ജനാധിപത്യവത്കരണ'ത്തില്‍ രാസത്വരകങ്ങളായി. 

ഗുണദോഷങ്ങള്‍ നിറഞ്ഞതെങ്കിലും നൂറ്റിമുപ്പത് കോടിയിലേറെ മനുഷ്യരുടെ ആശ്രയവും പ്രതീക്ഷയുമായിത്തീര്‍ന്ന ഈ സംവിധാനത്തിന്റെ പ്രഭവകേന്ദ്രവും ഊര്‍ജസംഭരണിയുമായി നില്ക്കുന്നത് ഈ രാഷ്ട്രത്തിന്റെ അടിസ്ഥാനപ്രമാണമായ ഭരണഘടന തന്നെയാണ്. ചീഫ് ജസ്റ്റിസ് മാര്‍ഷലിന്റെ വിശ്രുതമായ indian bharanaghatana padangal padabhedangalനിരീക്ഷണം കടമെടുത്താല്‍, ഭരണഘടന 'രൂപകല്പന ചെയ്യപ്പെടുന്നത് വരാനിരിക്കുന്ന യുഗങ്ങള്‍ക്കു വേണ്ടിയാണ്. 'മനുഷ്യനിര്‍മിത സ്ഥാപനങ്ങള്‍ക്ക് എത്തിച്ചേരാന്‍ കഴിയുന്നത്ര അനശ്വരതയിലേക്ക്' ഒരു ജനതയെ കൊണ്ടുപോകാന്‍ വേണ്ടി നിര്‍മിക്കപ്പെടുന്നതാണ് രാജ്യത്തിന്റെ ഭരണഘടനയെന്നും അദ്ദേഹം പറഞ്ഞു. 

ഇന്ത്യന്‍ ഭരണഘടനയെ ലളിതമായും സമഗ്രമായും പരിചയപ്പെടുത്തുന്ന പുസ്തകമാണ് അഡ്വ. കാളീശ്വരം രാജിന്റെ ഇന്ത്യന്‍ ഭരണഘടന പാഠങ്ങള്‍ പാഠഭേദങ്ങള്‍. രാഷ്ട്രം, മൗലികാവകാശങ്ങള്‍, ജീവിക്കാനുള്ള അവകാശം, സുപ്രീം കോടതി, കടമകളും പോരത്വവും, കേന്ദ്രത്തിന്റെ ഭരണനിര്‍മാണം, കേന്ദ്ര മന്ത്രിസഭ, പാര്‍ലമെന്റിന്റെ പരമാധികാരം, നിയമനിര്‍മാണ പ്രക്രിയ എന്നിങ്ങനെ ഒരു പൗരന്‍ അറിഞ്ഞിരിക്കേണ്ട വിവരങ്ങളെല്ലാം ലളിതമായി തന്നെ പുസ്തകത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. 

ഇന്ത്യന്‍ ഭരണഘടന പാഠങ്ങള്‍ പാഠഭേദങ്ങള്‍ എന്ന പുസ്തകം വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഭരണഘടനയിലെ ഓരോ അനുച്ഛേദവും മനഃപാഠമാക്കുകയല്ല, മറിച്ച് ഈ രാഷ്ട്രീയരേഖയുടെ അന്തസ്സത്ത ഉള്‍ക്കൊള്ളുകയാണ് ചെയ്യേണ്ടത്. എന്താണ് ഓരോ അനുച്ഛേദത്തിലും പറഞ്ഞിരിക്കന്നത് എന്നറിയാന്‍ ഏതൊരാള്‍ക്കും ഈ ഇന്റര്‍നെറ്റ് യുഗത്തില്‍ യാതൊരു പ്രയാസവും ഉണ്ടാവുകയില്ല. അതിനാല്‍ ഭരണഘടനയുടെ ആത്മാവിനെ അറിയുക എന്നതാണ് പ്രധാനം. അതിനുള്ള ശ്രമമാണ് പുസ്തകത്തിലൂടെ അഡ്വ. കാളീശ്വരം രാജ് നടത്തിയിരിക്കുന്നത്.

content highlights: Indian Bharanaghatana, indian constitution, malayalam book about indian constitution